IndiaNews

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; പോലീസ് ഏറ്റുമുട്ടലില്‍ പ്രതി മരിച്ചു

ഡല്‍ഹി: ഫിറോസ്പൂരില്‍ ആർഎസ്‌എസ് പ്രവർത്തകൻ നവീൻ അറോറയുടെ കൊലക്കേസിലെ പ്രതി പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.

ബാദല്‍ എന്നയാളാണ് മരിച്ചത്.

ഫാസില്‍ക ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നവംബർ 15നാണ് ആർഎസ്‌എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്.

പ്രതിയായ ബാദലിനെ മാമു ജോഹിയ ഗ്രാമത്തില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. ഇയാളെ ഒരു ശമ്ശാനത്തില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ മറഞ്ഞിരുന്ന ഇയാളുടെ രണ്ട് അനുയായികള്‍ വെടിവയ്ക്കുകയായിരുന്നുവെന്നും പോലീസ് നടത്തിയ തിരിച്ചടിയിലാണ് പ്രതി കൊല്ലപ്പെട്ടതെന്നും ഹർമാൻബിർ സിംഗ് പറഞ്ഞു. ഒരു പോലീസ് കോണ്‍സ്റ്റബിളിന് വെടിവയ്പ്പില്‍ പരിക്കേറ്റുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് നേതാവ് ബല്‍ദേവ് രാജ് അറോറയുടെ മകൻ നവീൻ അറോറയെ (32) നവംബർ 15 ന് വൈകുന്നേരം ഏഴോടെ മോട്ടോർ സൈക്കിളില്‍ വീട്ടിലേക്ക് പോകുമ്ബോള്‍ ബാദലും കൂട്ടാളിയും തടഞ്ഞുനിർത്തി വെടിവച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് കേസ്.

ഫിറോസ്പൂരിലെ ബസ്തി ഭാട്ടിയൻ വാലി സ്വദേശിയായ ബാദല്‍ വാടക കൊലയാളിയാണ്. കേസിലെ കൂട്ടുപ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Story Highlights:RSS worker murdered; Accused dies in police encounter

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker