IndiaNews

നഗരത്തെ നടുക്കി അരുംകൊല; ഞെട്ടിക്കുന്ന സി സി ടിവി ദൃശ്യങ്ങൾ പുറത്ത്.

നഗരത്തെ നടുക്കി അരുംകൊല; ഞെട്ടിക്കുന്ന സി സി ടിവി ദൃശ്യങ്ങൾ പുറത്ത്.

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ യുവാവിന്റെ തലയിൽ വെടിവച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തി. വസ്തു ഇടപാടുകാരനായ അവിനാഷ് ബാലു ധൻവേ(34) ആണ് കൊല്ലപ്പെട്ടത്. പുണെ- സോലാപുർ ഹൈവേയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവിനാഷും മറ്റ് മൂന്ന് പേരും ചേർന്ന് ഹോട്ടലിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടയിൽ രണ്ട് പേർ ഹോട്ടലിലേക്ക് കയറിവരുകയായിരുന്നു. ഇതിൽ ഒരാളുടെ കൈവശം ഒരു പ്ലാസ്റ്റിക് ബാഗുമുണ്ടായിരുന്നു.

അവിനാഷിന്റെ അടുത്തെത്തിയതോടെ ഇവർ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അദ്ദേഹത്തിന്റെ തലയ്ക്കുനേരെ വെടിയുതിർത്തു. ഈ സമയം അവിനാഷ് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയാ അവിനാഷിനൊപ്പമുണ്ടായിരുന്ന ഇവർ ആക്രമിച്ചില്ല. അവർപുറത്തേക്ക് ഓടിരക്ഷപ്പെട്ടു.

വെടിയൊച്ചയ്ക്കു പിന്നാലെ പുറത്തുനിന്നും ഒരുസംഘം ഹോട്ടലിലേക്ക് ഓടിയെത്തുകയും കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അവിനാഷിനെ വെട്ടുകയുമായിരുന്നു. നിലത്തുവീണ അവിനാഷിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് സംഘം സ്ഥലംവിട്ടത്.

രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബം തൊട്ടടുത്തുള്ള മേശയിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം.

വെടിയുതിർത്തതോടെ കുട്ടികളെയെടുത്ത് മാതാപിതാക്കൾ പുറത്തേക്കോടി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. രണ്ട് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് വ്യക്തമാക്കി.

STORY HIGHLIGHTS:The city was shaken and killed;  Shocking CCTV footage out.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker