NewsPolitics

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശബരിമല സ്വര്‍ണ്ണക്കൊള്ളയല്ല കാരണമെന്ന് സിപിഎം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ ഗൗരവത്തോടെ കണ്ട് സി.പി.എം സംസ്ഥാന നേതൃത്വം.

പരമ്ബരാഗതമായി പാർട്ടിക്ക് വലിയ സ്വാധീനമുള്ള മേഖലകളില്‍ പോലും വോട്ടുകള്‍ ചോർന്നത് ഗൗരവകരമായ വീഴ്ചയാണെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള വിവാദമല്ല തിരിച്ചടിക്ക് കാരണമെന്നും സിപിഎം വിലയിരുത്തി.ഭരണവിരുദ്ധ വികാരത്തിനപ്പുറം പാർട്ടി സംവിധാനങ്ങളിലെ പാളിച്ചകളും ജനങ്ങളുമായുള്ള സമ്ബർക്കത്തിലെ കുറവും പരാജയത്തിന് കാരണമായിട്ടുണ്ടെന്ന് നേതാക്കള്‍ കരുതുന്നു.
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച്‌ ഓരോ ബൂത്ത് തലത്തിലും വിശദമായ പരിശോധന നടത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

വോട്ട് ചോർച്ചയുണ്ടായ ഇടങ്ങളില്‍ പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചകള്‍ പരിശോധിക്കുകയും കർശനമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സർക്കാരിന്റെ പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും താഴെത്തട്ടിലേക്ക് കൃത്യമായി എത്തിക്കുന്നതില്‍ പാർട്ടി ഘടകങ്ങള്‍ പരാജയപ്പെട്ടോ എന്ന കാര്യവും പരിശോധനയുടെ പരിധിയില്‍ വരും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അടിത്തറ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാറ്റങ്ങള്‍ അനിവാര്യമാണെന്ന ബോധ്യത്തില്‍ പാർട്ടി സംഘടനയ്ക്കുള്ളില്‍ വലിയ രീതിയിലുള്ള അഴിച്ചുപണികള്‍ക്കും സാധ്യതയുണ്ട്.

ജനങ്ങളുമായി അകന്നുനില്‍ക്കുന്ന രീതികള്‍ അവസാനിപ്പിക്കാനും യുവാക്കളെയും പുതിയ വോട്ടർമാരെയും പാർട്ടിയിലേക്ക് ആകർഷിക്കാനുമുള്ള പ്രത്യേക കർമ്മപദ്ധതികള്‍ രൂപീകരിക്കും. സംഘടനാപരമായ പോരായ്മകള്‍ പരിഹരിച്ച്‌ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി നേതൃത്വം ഇപ്പോള്‍.

Story Highlights:CPM says Sabarimala gold looting not the reason for local body election setback

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker