NewsWorld

പെട്രോൾ ടാങ്കർ മറിഞ്ഞു:കൂട്ടത്തോടെ പെട്രോൾ ശേഖരിക്കാനെത്തി, ഇതിനിടയിൽ ടാങ്കർ പൊട്ടിത്തെറിച്ചു; 94 മരണം

50 ലധികം പേർക്ക് ഗുരുതര പൊള്ളൽ.

അബുജ: നിയന്ത്രണം വിട്ട് മലക്കംമറിഞ്ഞ ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ മരിച്ചു. മറിഞ്ഞ ടാങ്കറിൽ നിന്ന് ഇന്ധനം ശേഖരിക്കാനെത്തിയവരാണ് ദുരന്തത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലാണ് സംഭവം. അപകടത്തിൽ 50ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.

വടക്കൻ നൈജീരിയിലെ ജിഗാവ സംസ്ഥാനത്തെ മജിയയിൽ ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ട്‌ടപ്പെട്ടതിനെ തുടർന്ന് ടാങ്കർ മലക്കംമറിഞ്ഞ ടാങ്കറിൽ നിന്നും ഇന്ധനം റോഡരികിലെ ഡ്രൈനേജിലേക്ക് ഒഴുകി. ഇതു കോരിയെടുക്കാൻ നാട്ടുക്കാർ കൂട്ടത്തോടെ എത്തിയതായിരുന്നു. ഇതിനിടെയാണ് പൊടുന്നനെ സ്ഫോടനം ഉണ്ടായത്.

വടക്കൻ സംസ്ഥാനമായ ജിഗാവയിലെ മാജിയ പട്ടണത്തിൽ പ്രാദേശിക സമയം ഏകദേശം 23:30 ന് (22:30 GMT) ആണ് അപകടമുണ്ടായത്. ഇന്ധന ടാങ്കർ കാനോയിൽ നിന്ന് വരുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റിട്ടില്ലാത്ത ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന് ശേഷമുള്ള നിമിഷങ്ങൾ കാണിക്കുന്ന ഒരു സങ്കടകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ പലർക്കും തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റു. കാഴ്ചക്കാരിൽ നിന്ന് സംരക്ഷിക്കാൻ മൃതദേഹങ്ങൾ മരക്കൊമ്പുകളാൽ മൂടിയിരിക്കുകയായൊരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ബുധനാഴ്‌ച പിന്നീട് ഒരു കൂട്ട ശവസംസ്‌കാരം നടത്താൻ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തി.

നൈജീരിയയിൽ ഇന്ധന ടാങ്കർ സ്ഫോടനങ്ങളും അപകടങ്ങളും സാധാരണമാണ്. പലപ്പോഴും റോഡുകളുടെ മോശം അവസ്ഥയും മോശമായി പരിപാലിക്കപ്പെടുന്ന വാഹനങ്ങളും കാരണമാണ് അപകടം ഉണ്ടാകാറുള്ളത്. സെപ്തംബറിൽ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് യാത്രക്കാരെയും കന്നുകാലികളെയും കയറ്റിയ ലോറിയിൽ ഇന്ധന ടാങ്കർ കൂട്ടിയിടിച്ച് 59 പേർ മരിച്ചിരുന്നു.

STORY HIGHLIGHTS:94 people were killed when the tanker overturned and exploded.  The police said that people who came to collect fuel from an overturned tanker were involved in the disaster.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker