Entertainment

അന്ന് പരിഹസിച്ചവരോട് ഹാഷിര്‍ പറഞ്ഞത്

ഹാഷിറും സംഘവും ഇപ്പോള്‍ ബിഗ് സ്ക്രീനില്‍ നമ്മളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കോടികള്‍ നേടി മുന്നേറുകയാണ്.

സവിൻ സാ സംവിധാനം ചെയ്ത വാഴ 2 എന്ന ചിത്രം 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച്‌ റിക്കാർഡുകള്‍ തകർക്കുമ്പോള്‍ നേരത്തെ ഹാഷിർ സമൂഹമാധ്യമത്തില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

അന്ന് വീഡിയോകളിലൂടെ ശ്രദ്ധേയമായപ്പോള്‍ പരിഹസിച്ചവർക്ക് തങ്ങള്‍ എന്തെങ്കിലുമാകും ഇല്ലെങ്കില്‍ ഇവിടെ എവിടെയേലും കാണുമെന്ന ഹാഷിറിന്റെ വാക്കുകളാണ് ചർച്ചയായിരിക്കുന്നത്.

അന്ന് തന്നെ പരിഹസിച്ചവർക്ക് കാലം കാത്തുവെച്ച മറുപടിയാണ് ഈ വിജയമെന്നാണ് ആരാധകർ പറയുന്നത്.

രണ്ട് വർഷം മുൻപ് ഹാഷിറിനെയും സംഘത്തെയും മലയാളികള്‍ക്ക് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് ഈ സംഭവം. ഒരു അഭിമുഖത്തിന് താഴെ വന്ന കമന്റുകള്‍ മുഴുവൻ ഇവരെ പരിഹസിക്കുന്നതായിരുന്നു.

‘ഇവരൊക്കെ ആരാണ്? ഇവരെയൊക്കെ ഇന്റർവ്യൂ ചെയ്യാൻ മാത്രം എന്തുണ്ട്?’ എന്നായിരുന്നു അന്ന് ഉയർന്ന പ്രധാന ചോദ്യം. തനിക്കെതിരെ വന്ന പരിഹാസങ്ങളോട് ഒട്ടും പ്രകോപിതനാകാതെയായിരുന്നു ഹാഷിറിന്റെ പ്രതികരണം.

അന്ന് ഹാഷിർ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. എന്റെ പേര് ഹാഷിർ, കൂടെ മൂന്നു പേരുണ്ട്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും കണ്ടന്റ് വീഡിയോസ് ചെയ്യുന്നു. ഇതില്‍ എല്ലാവർക്കും നമ്മളെ അറിയണമെന്നില്ല. ഭാവിയില്‍ ആരേലും ആകാം, ഇല്ലേല്‍ ഇവിടെ എവിടേലും കാണാം.’’

സ്വപ്നം കാണുന്നവർക്കും കഠിനാധ്വാനം ചെയ്യുന്നവർക്കും ഈ വിജയം ഒരു പ്രചോദനമാണ് എന്നാണ് ആരാധകരുടെ പക്ഷം.

വാഴയുടെ ഒന്നാം ഭാഗത്തേക്കാള്‍ വലിയ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് തിയേറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights:Hashir said to those who mocked him that day

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker