Sports

വിരാട് കോലിയെ വെട്ടി ശുഭ്മാന്‍ ഗില്‍, സഞ്ജു ആദ്യ പത്തില്‍ നിന്ന് പുറത്ത്

ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഒന്നാമതെത്തിയിരിക്കുയാണ് ശുഭ്മാന്‍ ഗില്‍. ഗില്ലിന്റെ വരവോടെ പട്ടികയില്‍ മാറ്റം വന്നു.

സഞ്ജു സാംസണ്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി. വിരാട് കോലി രണ്ടാമതായി. പട്ടിക പരിശോധിക്കാം…

നാല് മത്സരങ്ങളില്‍ നിന്ന് 251 റണ്‍സാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ കൂടിയായ ഗില്ലിന്റെ സമ്പാദ്യം. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 86. 62.75 ശരാശരിയും 154.93 സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്.

അഞ്ച് മത്സരങ്ങളില്‍ നിന്ന് അടിച്ചെടുത്തത് 228 റണ്‍സ്. 57.00 ശരാശരിയും 158.33 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. പുറത്താവാകെ നേടിയ 69 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്ലാസന്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് 224 റണ്‍സ്. 62 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 44.80 ശരാശരിയും 142.97 സ്‌ട്രൈക്ക് റേറ്റും ക്ലാസനുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികളും ക്ലാസന്‍ നേടി.

അഞ്ച് മത്സരങ്ങില്‍ നിന്ന് 222 റണ്‍സ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 63 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.55.50 ശരാശരിയും 213.46 സ്‌ട്രൈക്ക് റേറ്റും പടിധാറിനുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി.

അഞ്ച് മത്സരങ്ങളില്‍ നിന്ന് 213 റണ്‍സാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടിയത്. 91 റണ്‍സാണ് കിഷന്റെ ഉയര്‍ന്ന സ്‌കോര്‍. ശരാശരി 42.60. സ്‌ട്രൈക്ക് റേറ്റ് 190.17. രണ്ട് അര്‍ധ സെഞ്ചുറികളും കിഷന്‍ നേടി.

അഞ്ച് മത്സരങ്ങള്‍ കളിച്ച പ്രഭ്‌സിമ്രാന്‍ 211 റണ്‍സ് അടിച്ചെടുത്തു. 80 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 70.33 ശരാശരിയും 172.95 സ്‌ട്രൈക്ക് റേറ്റും പഞ്ചാബ് കിംഗ്‌സ് താരത്തിനുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികള്‍ പ്രഭ്‌സിമ്രാന്‍ നേടി.

അഞ്ച് മത്സരങ്ങളില്‍ 203 റണ്‍സാണ് ശ്രേയസ് അയ്യരുടെ സമ്പാദ്യം. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ ശ്രേയസ് ഏഴാം സ്ഥാനത്താണ്. 67.66 ശരാശരിയും 1874.96 സ്‌ട്രൈക്ക് റേറ്റും ശ്രേയസിനുണ്ട്. പുറത്താവാതെ നേടിയ 80 റണ്‍സാണ് ശ്രേയസിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഫോമിലേക്ക് തിരിച്ചെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് താരം ജോസ് ബട്‌ലര്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 201 റണ്‍സ് നേടി. 60 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 40.20 ശരാശരിയും 159.52 സ്‌ട്രൈക്ക് റേറ്റും ബട്‌ലര്‍ക്കുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്.

ഒമ്പതാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം 200 റണ്‍സാണ് ഇതുവരെ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 78. രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ വൈഭവിന് 40.00 ശരാശരിയും 263.15 സ്‌ട്രൈക്ക് റേറ്റുമുണ്ട്.

ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഇതുവരെ 190 റണ്‍സ് നേടി. 52 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് അര്‍ധ സെഞ്ചുറികള്‍. 38.00 ശരാശരിയും 157.02 സ്‌ട്രൈക്ക് റേറ്റുമാണ് രഘുവന്‍ഷിക്ക്. നിലവില്‍ പത്താം സ്ഥാനത്താണ് രഘുവന്‍ഷി.

11-ാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ സഞ്ജു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 185 റണ്‍സാണ് സഞ്ജു നേടിയത്. 46.25 ശരാശരിയും 172.89 സ്‌ട്രൈക്ക് റേറ്റുമാണ് സഞ്ജുവിന്. പുറത്താവാതെ നേടിയ 115 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story Highlights:Shubman Gill beats Virat Kohli, Sanju falls out of top 10

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker