Sports

ദീപ്തിക്കും ഹര്‍മൻപ്രീതിനും സെഞ്ചുറി; സിംബാബ്‌വെയെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകള്‍

20 പരമ്പരയിലെ മികച്ച വിജയത്തിനു പിന്നാലെ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം.

രണ്ടാം ഏകദിനത്തില്‍ 121 റണ്‍സിന്റെ വമ്പൻ ജയം നേടിയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ന് മുന്നിലെത്തിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഹർമൻപ്രീത് കൗറിന്റെയും ദീപ്തി ശർമയുടെയും കണ്ണഞ്ചിക്കുന്ന സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി.

329 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 48.5 ഓവറില്‍ 207 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. സിംബാബ്വെയ്ക്കായി മോഡെസ്റ്റർ മൂപചിക്വ (49), ചിപ്പോ മുഗേരി-തിരിപാനോ (46) എന്നിവർ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ടീമിലേക്ക് തിരിച്ചെത്തിയ ലെഫ്റ്റ് ആം സ്പിന്നർ വൈഷ്ണവി ശർമ 39 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി മിന്നുന്ന പ്രകടനം പുറത്തെടുത്തു. ബാറ്റിങ്ങില്‍ സെഞ്ചുറി നേടിയ ദീപ്തി ശർമ ബോളിങ്ങിലും തിളങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ശ്രീ ചരണി, സയാലി സത്ഘാരെ, ജിന്റിമണി കലിത എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജിന്റിമണിയുടെ കരിയറിലെ ആദ്യ ഏകദിന വിക്കറ്റാണിത്. ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മത്സരത്തിലെ നാലാം പന്തില്‍ തന്നെ ക്യാപ്റ്റൻ സ്മൃതി മന്ദാനയും (0), മൂന്നാം ഓവറില്‍ ഷഫാലി വർമയും (8) മടങ്ങിയതോടെ ഇന്ത്യ 2 വിക്കറ്റിന് പ്രതിസന്ധിയിലായി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച പ്രതിക റാവല്‍ – ഹർമൻപ്രീത് സഖ്യം 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 23-ാം ഓവറില്‍ പ്രതിക റാവലിനെയും തൊട്ടടുത്ത ഓവറില്‍ തേജല്‍ ഹസാബ്നിസിനെയും (3) ന്യാഷ ഗ്വാഞ്ചുറ പുറത്താക്കി. തുടർന്ന് അഞ്ചാം വിക്കറ്റില്‍ ഹർമൻപ്രീതിനൊപ്പം ദീപ്തി ശർമ ചേർന്നതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിച്ചു. 137 പന്തില്‍ നിന്ന് ഇരുവരും ചേർന്ന് 153 റണ്‍സ് കൂട്ടിച്ചേർത്തു. വനിതാ ഏകദിനങ്ങളില്‍ അഞ്ചാം വിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. സിംബാബ്വെയ്ക്കായി നോംവെലോ സിബാൻഡ 2 വിക്കറ്റും, മിഷേല്‍ മാവുംഗ, ടെൻഡായി മകുഷ, ഒലിൻഡർ ചാരെ, ന്യാഷ ഗ്വാഞ്ചുറ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker