NewsWorld

തിരഞ്ഞെടുപ്പിന് മുമ്പ് ടെല്‍ അവീവില്‍ അണുബോംബ് പൊട്ടിത്തെറിക്കുന്ന എഐ ചിത്രം പങ്ക് വെച്ച്‌ നെതന്യാഹു

തിരഞ്ഞെടുപ്പിന് മുമ്പ് ടെല്‍ അവീവില്‍ അണുബോംബ് പൊട്ടിത്തെറിക്കുന്ന എഐ ചിത്രം പങ്ക് വെച്ച്‌ നെതന്യാഹു

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി, ടെല്‍ അവീവിനു മുകളില്‍ അണുബോംബ് പൊട്ടിത്തെറിക്കുന്ന എഐ ചിത്രം പങ്ക് വെച്ച്‌ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഇറാനുമായുള്ള ആണവായുധ ഭീഷണിയെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പും ഇതിനൊപ്പമുണ്ട്. ഇസ്രായേല്‍ ജനത വോട്ടെടുപ്പിന് തയ്യാറെടുക്കാന്‍ വെറും രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ഈ നീക്കം.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് നെതന്യാഹുവിന്റെ നടപടി. ഈ ചിത്രത്തോടൊപ്പം, ഇസ്രായേലി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ യുവല്‍ ബ്ലൂംബെര്‍ഗിന്റെ വാക്കുകളും നെതന്യാഹു ഉദ്ധരിച്ചു. 1993-ലെ ഓസ്ലോ കരാറുകളെയും, ഇസ്രായേലിന്റെ സുരക്ഷയില്‍ അവ ചെലുത്തിയ പ്രത്യാഘാതങ്ങളെയും വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്ന ‘ദി ഓസ്ലോ ട്രാപ്പ്’ എന്ന പുസ്തകത്തിലൂടെയാണ് ബ്ലൂംബെര്‍ഗ് ശ്രദ്ധേയനായത്.

‘ഇസ്രായേല്‍ രാഷ്ട്രം നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന, യഥാര്‍ത്ഥവും വ്യക്തവുമായ ഒരു ഭീഷണിയെയാണ് നേരിടുന്നത്,’ എന്നാണ് ഇതില്‍ ബ്ലൂംബെര്‍ഗ് എഴുതിയത്. ‘ഇറാന്‍ ആണവായുധങ്ങള്‍ കൈവരിച്ചാല്‍, മറ്റൊന്നും പിന്നെ പ്രസക്തമല്ല. ഇറാനും ഷിയാ അച്ചുതണ്ടും ഉയര്‍ത്തുന്ന, നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ഈ ഭീഷണിയുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റെല്ലാം നിസ്സാരമാണ്.’

ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഇസ്രായേലിന് ഇനി രണ്ട് വര്‍ഷം മാത്രമേയുള്ളൂ എന്ന വാദവും ഈ പോസ്റ്റില്‍ ആവര്‍ത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് ഇസ്രായേല്‍ കടന്നിരിക്കുമ്പോഴാണ് ഈ ചിത്രവും സന്ദേശവും പുറത്തുവന്നത്.

ഇറാനില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച്‌ പ്രചാരണത്തിലുടനീളം ഊന്നിപ്പറഞ്ഞ നെതന്യാഹു, ടെഹ്റാന്‍ ആണവായുധങ്ങള്‍ നേടുന്നത് തടയുക എന്നത് ഇസ്രായേലിന്റെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ മുന്‍ഗണനയായിരിക്കണമെന്നാണ് വാദിക്കുന്നത്. അതേസമയം ഇസ്രായേല്‍ പ്രതിരോധ സേനയുടെ മുന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റ്‌സ് പാര്‍ട്ടി ചെയര്‍മാനുമായ ഗോളാന്‍ നെതന്യാഹുവിന്റെ പോസ്റ്റിനെ അപലപിച്ചു.

വോട്ടര്‍മാരെ ഭയപ്പെടുത്താന്‍ പ്രധാനമന്ത്രി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ടെല്‍ അവീവിനു മുകളില്‍ അണുബോംബ് പതിക്കുന്ന ചിത്രം ഇസ്രായേല്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നു. അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ക്കും സമനില തെറ്റിയിരിക്കുന്നു. സമ്മര്‍ദ്ദം ഏറുകയാണ്,’ ഗോളാന്‍ പറഞ്ഞു.

‘ചൊവ്വാഴ്ച, പരിഭ്രാന്തി പരത്തുന്നവരെ നമ്മള്‍ അധികാരത്തില്‍ നിന്ന് നീക്കും. ഇസ്രായേലില്‍ സുരക്ഷയും വിവേകവും തിരികെ കൊണ്ടുവരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Screenshot

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker