NewsWorld

ഹമാസ് നേതാവ് യഹ്യ സിൻവാറിൻ്റെ മരണം ഹമാസ് ഔദ്യോഗികമായി അറിയിച്ചു

പുതിയ മേധാവി പ്രഖ്യാപനം ഉടൻ

ഗസ്സ സിറ്റി: യഹ്‌യ സിൻവാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ഹമാസ് അറിയിച്ചു. റഫയിലെ ഒരു കെട്ടിടത്തിനു നേരെ നടത്തിയ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ അവകാശവാദം ഉന്നയിച്ചിരുന്നു. സിൻവാറിന് പുറമെ മറ്റു മൂന്ന് ഹമാസ് നേതാക്കളെ വധിച്ചെന്നും ഇസ്രായേൽ പറഞ്ഞിരുന്നു.

ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടത് സിൻവാർ തന്നെയാണു സ്ഥിരീകരിച്ചെന്നാണ് ഇസ്രായേൽ സൈന്യം പറഞ്ഞിരുന്നത്. ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് സിൻവാറിനെ ഇസ്രായേൽ വിശേഷിപ്പിക്കുന്നത്. ഒക്ടോബർ ഏഴിനുശേഷമുള്ള ആക്രമണം നേരിട്ടു നയിക്കുന്നത് സിൻവാറാണ്. കഴിഞ്ഞ ജൂലൈ 31ന് ഇറാനിൽ ഇസ്‌മായിൽ ഹനിയ്യ കൊല്ലപ്പെട്ട ശേഷമാണ് അദ്ദേഹം ഹമാസ് നേതൃത്വം ഏറ്റെടുക്കുന്നത്.

STORY HIGHLIGHTS:Hamas has officially announced the death of Hamas leader Yahya Sinwar

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker