ഇന്ത്യൻ ഉപഭോക്താക്കളെ ഞെട്ടിക്കാൻ ഹ്യുണ്ടായ്
ഇലക്ട്രിക് വാഹനങ്ങളുടെ നീണ്ടനിര വിപണിയിലിറക്കി ഇന്ത്യൻ ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ഹ്യുണ്ടായ്. ജനപ്രിയ എസ്.യു.വിയായ ക്രെറ്റയുടെ ഇലക്ട്രിക് വകഭേദം 2025-ഓടെ വിപണിയിലെത്തുമെന്ന് ന്യൂസ് 18 റിപ്പോർട്ടുചെയ്യുന്നു.
ടാറ്റായുടെ മുൻനിര ഇലക്ട്രിക് വാഹനങ്ങളായ ടിയാഗോയ്ക്കും നെക്സോണിനും കടുത്ത വെല്ലുവിളി ഉയർത്താനാണ് നീക്കം.
വൻവില്പ്പനയുള്ള വാഹനങ്ങളായ വെന്യൂവിന്റെയും ഗ്രാന്റ് ഐ ടെണ്ണിന്റെയും ഇലക്ട്രിക് വകഭേദങ്ങള് ഉടൻ വിപണിയിലെത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ക്രെറ്റ ഇ.വി പരീക്ഷണ ഓട്ടം നടത്തുന്നതിനിടയിലുള്ള ചിത്രങ്ങള് ഇതിനകം പുറത്തുവന്നിട്ടുണ്ട്.
കാഴ്ചയില് ജനപ്രിയ വാഹനമായ ക്രെറ്റയുടെ അടിസ്ഥാന സ്വഭാവം തന്നെയാണ് ഉള്ളതെങ്കിലും ഇലക്ട്രിക് വാഹനത്തെ വേർതിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള പ്രത്യേകതകള് വാഹനത്തില് ഉള്ക്കൊള്ളിച്ചിട്ടുണ്ട്.
ഒറ്റ ചാർജില് 250 മുതല് 300 വരെ റേഞ്ച് ലഭിക്കുന്ന ഇ-എസ്.യു.വിയാകും ക്രെറ്റയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്. 135 ബി.എച്ച്.പി കരുത്തും 255 എൻ.എം ടോർക്കും നല്കുന്നതാണ് മോട്ടോർ.
ദേശീയ മാധ്യമങ്ങള് റിപ്പോർട്ടുചെയ്യുന്ന വിവരങ്ങള് മാത്രമാണ് ഇതുവെര ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടുള്ളത്. ഹ്യുണ്ടായുടെ ഭാഗത്തുനിന്നും ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഹ്യുണ്ടായി ഇന്ത്യയില് 32,000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നത് സംബന്ധിച്ച വാർത്തകള് നേരത്തെ പുറത്തുവന്നിരുന്നു. 2023 മുതല് 2032 വരെയുള്ള കാലയളവിലാണ് ഇന്ത്യയില് വൻ നിക്ഷേപത്തിനാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഒരുങ്ങുന്നത്.
വാഹന നിർമാണശാലകളുടെ ശേഷി വർധിപ്പിക്കുക, ആർ ആൻഡ് ഡി സംവിധാനങ്ങള് വിപുലപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ശക്തമാക്കുക എന്നിവയാണ് വമ്ബൻ നിക്ഷേപത്തിലൂടെ വാഹന നിർമാതാക്കള് ലക്ഷ്യമിടുന്നത്.
പുണെയില് പുതിയ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് 6000 കോടിരൂപ നീക്കിവെക്കുന്നത്.
2028 ഓടെ വാഹന നിർമാണശാലകളുടെ ശേഷി 8,24,000 യൂണിറ്റുകളില്നിന്ന് 11 ലക്ഷം യൂണിറ്റായി ഉയർത്തുന്നതിനാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. വാഹന നിർമാണം 2028-ഓടെ 30 ശതമാനം വർധിപ്പിക്കുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം.
ഇതോടെ കമ്ബനിയുടെ ആഭ്യന്തര വില്പ്പനയും കയറ്റിമതിയുമടക്കം വർധിപ്പിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹന വിപണിയിലെ സാന്നിധ്യം ശക്തമാക്കുകയും വാഹനങ്ങള് കൂടുതല് പ്രീമിയം ആക്കുകയും ചെയ്യുകയെന്ന രണ്ട് ലക്ഷ്യങ്ങള്കൂടി ഹ്യുണ്ടായിക്കുണ്ട്.
ഇതിനുവേണ്ടി ആർ ആൻഡി കേന്ദ്രങ്ങളില് ആധുനിക സാങ്കേതികവിദ്യ സംബന്ധിച്ച ഗവേഷണങ്ങള് തകൃതിയായി നടത്തും.
STORY HIGHLIGHTS:Hyundai is ready to shock the Indian customers.