IndiaNewsPolitics

കസേര സംരക്ഷണ ബജറ്റ്, കോണ്‍ഗ്രസിന്റെ പ്രകടനപത്രികയുടെ കോപ്പി’: രാഹുല്‍ ഗാന്ധി



കസേര സംരക്ഷണ ബജറ്റ്, കോണ്‍ഗ്രസിന്റെ പ്രകടനപത്രികയുടെ കോപ്പി’; രാഹുല്‍ ഗാന്ധി

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ‘കസേര സംരക്ഷണ ബജറ്റ്’ എന്നാണ് രാഹുല്‍ കേന്ദ്ര ബജറ്റിനെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയുടെയും പഴയ ബജറ്റിന്റെയും കോപ്പിയടിയാണ് ഈ ബജറ്റെന്നും രാഹുല്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ അവര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്. സാധാരണ ഇന്ത്യക്കാര്‍ക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍?ഗ്രസ് രംഗത്തെത്തി. പരാജയപ്പെട്ട ബജറ്റാണിത്. ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികള്‍ക്ക് കൈക്കൂലി നല്‍കുന്ന ബജറ്റാണ്. സര്‍ക്കാരിന് തകര്‍ച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

STORY HIGHLIGHTS:Chair protection budget, copy of Congress manifesto’: Rahul Gandhi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker