IndiaNews

റിയാദില്‍ പ്രശസ്ത ബാങ്കിന്‍റെ എടിഎം തകര്‍ത്ത മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റില്‍.

സൗദി:സൗദി അറേബ്യയിലെ റിയാദില്‍ പ്രശസ്ത ബാങ്കിന്‍റെ എടിഎം തകര്‍ത്ത മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റില്‍. ലക്ഷണക്കണക്കിന് റിയാല്‍ കവരാന്‍ ശ്രമിച്ച മൂന്നംഗ ഇന്ത്യന്‍ സംഘത്തെ റിയാദ് പൊലീസിന് കീഴിലെ കുറ്റാന്വേഷണ വകുപ്പാണ് അറസ്റ്റ് ചെയ്തത്.

നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന യുവാക്കളാണ് അറസ്റ്റിലായത്. എടിഎം തകര്‍ത്തെങ്കിലും പണം കൈക്കലാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. നിയമ നടപടികള്‍ സ്വീകരിച്ച്‌ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു.

STORY HIGHLIGHTS:Three Indians were arrested for breaking the ATM of a famous bank in Riyadh.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker