
വ്യോമപാതകളില്‍ ഏർപ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ കാരണം നിരവധി സർവീസുകള്‍ വൈകാൻ സാധ്യതയുണ്ടെന്ന് ഒമാൻ എയർ അറിയിച്ചു.
സർവീസുകള്‍ എത്രയും വേഗം സാധാരണ നിലയിലാക്കാൻ പരിശ്രമിച്ചു വരികയാണെന്നും ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കി.
വിമാന സമയം മാറ്റിവെച്ച വിവരങ്ങള്‍ യാത്രക്കാരുടെ വാട്സാപ്പ്, ഇമെയില്‍ അല്ലെങ്കില്‍ എസ്.എം.എസ് വഴി അറിയിക്കുമെന്നും, ആവശ്യമെങ്കില്‍ മറ്റ് എയർലൈനുകളില്‍ റീബുക്ക് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുൻപായി കോണ്ടാക്റ്റ് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താനും വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും ഒമാൻ എയർ നിർദേശിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടില്‍ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു.
Airspace restrictions: Oman Air flights delayed




