GulfOman

14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച്‌ ഒമാൻ

വി നോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണർവേകുന്നതിന്റെ ഭാഗമായി 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച്‌ ഒമാൻ.

അധികൃതർ നിർദേശിക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ വിസ ആനുകൂല്യം ലഭ്യമാകുക. എന്നാല്‍ ഏതൊക്കെ രാജ്യക്കാർക്കാണ് സൌജന്യ വിസ ലഭിക്കുകയെന്ന വിവരങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല.

വിദേശികളുടെ താമസ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് റോയല്‍ ഒമാൻ പോലീസ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. 14 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുൻപായി ചട്ടപ്രകാരം വിസ മറ്റേതെങ്കിലും തരത്തിലുള്ള ടൂറിസ്റ്റ് വിസകളിലേക്ക് മാറ്റാനും സന്ദർശകർക്ക് സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കുകയാണ് ഈ നീക്കത്തിലൂടെ ഒമാൻ ലക്ഷ്യമിടുന്നത്.

Oman announces 14-day free tourist visa

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker