Creativity
മരവിപ്പിന്റെ മറവിൽ ഞാൻ

ഞാൻ
മറന്നു പോയോ ഞാനെന്നെ?
മറന്നതായി നടിപ്പൂ ഞാൻ.
എന്തിഷ്ടമായിരുന്നെന്നോ എനിക്കെന്നെ!
എന്തേ മറന്നൂ ഞാനെന്നെ..?
മരിച്ചിട്ടില്ല ഞാനെന്നറിയാമെങ്കിലും,
മരവിച്ചു പോയതാവാമെൻ മനം!
വായടക്കാത്തൊരു വായാടിപ്പെണ്ണു, ഞാനെന്നെ –
വഴിവക്കിലെവിടെയോ മറന്നുപോയോ?
നടക്കണമെനിക്കൊരു വട്ടം കൂടിയാ –
നട്ടുച്ച വെയിലിലും വാടാത്തൊരെന്റെ
ചങ്ങാതിക്കൂട്ടങ്ങൾക്കിടയിലൂടെ…
പറയണമെനിക്കൊരായിരം കഥകൾ;
പറഞ്ഞുതീരാത്തൊരായിരം വ്യഥകൾ..!
ഉറക്കെപ്പറയണമെനിക്കൊരു വട്ടമെങ്കിലും,
ഞാൻ മരിച്ചിട്ടില്ലയിതു വെറും മരവിപ്പ് മാത്രം…
ആഇശ അയ്യൂബ്
നാദാപുരം


Story Highlights:”Under the cover of numbness, I”




