KeralaNews

സിനിമ താരം പരീക്കുട്ടി എം.ഡി.എം.എയുമായി പിടിയിൽ

ഇടുക്കി: മയക്കുമരുന്നുമായി സിനിമാതാരം പരീക്കുട്ടി അടക്കം രണ്ട് പേർ പിടിയിൽ. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് പിടിയിലായത്. സിനിമ-ബിഗ്ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്മോൻ (34) എന്നിവരാണ് മൂലമറ്റം എസൈസ് സംഘത്തിന്റെ പിടിയിലായത്.

ശനിയാഴ്ച ഉച്ചയ്ക്ക് പുള്ളിക്കാനം എസ് വളവിൽ നടന്ന വാഹനപരിശോധനയ്ക്കിടെ പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാൽ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലെ മത്സരാർഥിയായിരുന്നു.

STORY HIGHLIGHTS:Film star Parikutty arrested with MDMA

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker