KeralaNewsPolitics

ലീഗ് തീരുമാനം അങ്ങേയറ്റം അഭിനന്ദനീയമെന്ന് കെ.ടി. ജലീൽ

മലപ്പുറം: വയനാട് പുനരധിവാസത്തിനുള്ള ചെലവുകൾ ആപ്പിലൂടെ ജനങ്ങളെ അറിയിക്കുമെന്ന ലീഗിന്റെ തീരുമാനം അങ്ങേയറ്റം അഭിനന്ദനീയമാെണന്ന് കെ.ടി. ജലീൽ എം.എൽ.എ. മേലിലുള്ള എല്ലാ ക്രൗഡ് ഫണ്ടിങ്ങിനും ഇത് ബാധകമാക്കാൻ നേതൃത്വം ശ്രദ്ധിക്കണം. പോഷക സംഘടനകളോടും സമാനരീതി അവലംബിക്കാൻ സാദിഖലി തങ്ങൾ നിഷ്കർഷിക്കണം. ജനങ്ങളിൽ നിന്ന് ഒരാവശ്യം പറഞ്ഞ് പിരിച്ചെടുക്കുന്ന സംഖ്യ അതേ ആവശ്യത്തിന് ചെലവഴിക്കണം. പിരിച്ചെടുക്കുന്ന ഒരോ രൂപക്കും നാളെ നാഥൻ്റെ മുമ്പിൽ മറുപടി പറയേണ്ടവരാണെന്ന ബോധം ഓരോരുത്തർക്കും ഉണ്ടാവണം. ഓരോ ഫണ്ട് പിരിവിൻ്റെ കാര്യത്തിലും ആ ഓർമ്മ ലീഗ് നേതൃത്വത്തിന് വേണം. ഇതൊരു പുതിയ അദ്ധ്യായത്തിൻ്റെ തുടക്കമാകട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ -ജലീൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

STORY HIGHLIGHTS:KT said that the league’s decision is highly appreciated.  Jalil

ലീഗ് നേതൃത്വത്തിന് അഭിനന്ദനങ്ങൾ…. ലീഗിൻ്റെ ഫണ്ട് വിനിയോഗം സുതാര്യമാക്കുക എന്നതാണ് 2004 മുതൽ ഞാൻ ആവശ്യപ്പെട്ടിരുന്നത്….

Posted by Dr KT Jaleel on Wednesday, August 21, 2024

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker