KeralaNews

വിമാനത്തിന് ബോംബ് ഭീഷണി, കണ്ടെത്തിയത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ; അടിയന്തിര ലാൻഡിംഗ്

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വിമാനത്തിന്റെ ശുചിമുറിയിലാണ് ടിഷ്യൂ പേപ്പറിൽ എഴുതിയ ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്ത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിലാണ് ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത്.

യാത്രക്കാരെ ഇറക്കിയ ശേഷമായിരിന്നു പരിശോധന. ബോബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലാൻഡിംഗിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ബോംബ്

വെച്ചിട്ടുണ്ടെന്ന് സന്ദേശം കണ്ടെത്തിയത്.

വ്യാജ സന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഭീഷണി മണിക്കൂറുകൾ നീണ്ട ആശങ്കയുണ്ടാക്കി. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടുകയായിരുന്നു. നേരത്തേയും നിരവധി തവണ വ്യാജ ബോബ് ഭീഷണി സന്ദേശങ്ങളുണ്ടായിട്ടുണ്ട്.



വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരിൽ ആരെങ്കിലുമാണോ സന്ദേശം എഴുതിയതെന്നാണ് സംശയം. ഇതോടെ 135 യാത്രക്കാരെയും ചോദ്യം ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിനുശേഷം മാത്രമേ ഇവരുടെ ലഗേജുൾപ്പടെ വിട്ടുനൽകൂ. ഇതുവരെയുള്ള പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് പോകേണ്ടവർക്ക് പകരം വിമാനം ഏർപ്പെടുത്തി.

ഇന്നു രാവിലെ എട്ടു മണിക്കാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. മുംബൈയിൽ നിന്നും വ്യാഴാഴ്‌ച പുലർച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ 10 മിനിറ്റ് നേരത്തേ ലാൻഡിങ് നടത്തുകയായിരുന്നു.

STORY HIGHLIGHTS:Bomb threat to plane, found in toilet tissue paper;  Emergency landing

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker