IndiaNews

ബിരിയാണിയിലെ ചിക്കൻ ലെഗ് പീസ് വീണ്ടും വിവാഹ വീട്ടില്‍ കോലാഹലമുണ്ടാക്കുന്നു.

കല്യാണവീട്ടിലെ കൂട്ടയടികള്‍ പലപ്പോഴും വാർത്തയാകാറുണ്ട്. നിസാര കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന ഇത്തരം കൂട്ടത്തല്ല് കാരണം നിരവധി കല്യാണങ്ങള്‍ നിന്ന് പോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

അത്തരമൊരു വാർത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇവിടെ ബിരിയാണിയില്‍ ചിക്കൻ ലെഗ് പീസ് ഇല്ലെന്ന ഒറ്റക്കാരണത്താലാണ് വധുവിന്റെ ബന്ധുക്കള്‍ വരന്റെ ബന്ധുക്കളെ മർദിച്ചത് .

ഇത് സംബന്ധിച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം . വിവാഹ വിരുന്നില്‍ വിളമ്ബിയ ബിരിയാണിയില്‍ ചിക്കൻ ലെഗ് പീസ് ഇല്ലെന്നായിരുന്നു വധുവിന്റെ പക്ഷം കണ്ടെത്തിയ കുറ്റം . പരസ്പരം തർക്കങ്ങള്‍ പറഞ്ഞ് തുടങ്ങിയെങ്കിലും സാവധാനം അത് കൈയ്യാങ്കളിയിലേയ്‌ക്ക് മാറി.

പാചകക്കാരും വരന്റെ വീട്ടുകാരും ആക്രമിക്കപ്പെട്ടു. കോഴിക്കാല്‍ കിട്ടാത്ത ദേഷ്യത്തില്‍ വധുവിന്റെ ബന്ധുക്കള്‍ കസേര എടുത്ത് വരെ വരന്റെ ബന്ധുക്കളെ മർദ്ദിച്ചു. “ബിരിയാണിയിലെ ചിക്കൻ ലെഗ് പീസ് വീണ്ടും വിവാഹ വീട്ടില്‍ കോലാഹലമുണ്ടാക്കുന്നു.”എന്ന കുറിപ്പോടെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യങ്ങളില്‍ പ്രചരിക്കുന്നത്.

STORY HIGHLIGHTS:Chicken leg pieces in biryani again creates an uproar in the marriage house.

ബിരിയാണിയിലെ ചിക്കൻ ലെഗ് പീസ് വീണ്ടും വിവാഹ വീട്ടില്‍ കോലാഹലമുണ്ടാക്കുന്നു…………….കല്യാണവീട്ടിൽ…

Posted by Kerala Hunt on Tuesday, June 25, 2024

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker