പാലക്കാട്:പാലക്കാട്ടെ ആര്എസ്എസ് നേതാവ് എ ശ്രീനിവാസന് കൊല്ലപ്പെട്ട കേസില് 9 പ്രതികള് ഒഴികെയുള്ളവര്ക്ക് ജാമ്യം.
17 പേര്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. എന്ഐഎ അന്വേഷിച്ച കേസില് പോപ്പുലര് ഫ്രണ്ട് എസ്ഡിപിഐ നേതാക്കളും പ്രവര്ത്തകരുമായ 40ലേറെ പേരാണ് പ്രതികള്. കര്ശന ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മൊബൈല് ഫോണ് വിശദാംശങ്ങള് അന്വേഷണ ഉദ്യോഗസ്ഥര്ക്ക് കൈമാറുന്നത് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കരമന അഷറഫ് മൗലവി, യഹിയ കോയ തങ്ങള്, അബ്ദുല് റൗഫ്, അബ്ദുല് സത്താര് തുടങ്ങിയവര് അടക്കമുള്ളവര്ക്കാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന് നമ്ബ്യാര്, ശ്യാംകുമാര് വി എം എന്നിവരുടെ ബെഞ്ച് ജാമ്യം നിഷേധിച്ചത്.
കുറ്റകൃത്യത്തില് നേരിട്ടു പങ്കെടുത്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തവര്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷിമൊഴികള് മാത്രമാണ് ഇവര്ക്കെതിരെയുള്ളത്.
STORY HIGHLIGHTS:Srinivasan murder, High Court grants bail to the accused