Kerala

മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമെന്നാണ് ആവശ്യം.

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.

തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം സർക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയർമാൻ കെ എസ് മണി പറഞ്ഞു. വില വർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മില്‍മക്ക് അധികാരം ഉണ്ടെന്നും കെ എസ് മണി പറഞ്ഞു.

എന്നാല്‍ ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും അഭിപ്രായം ചോദിക്കുകയും വേണം. നേരത്തെ നല്‍കിയ കത്തിന് വ്യക്തമായ മറുപടി സർക്കാരില്‍ നിന്ന് കിട്ടിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ കൂടി ഭാഗമായാണ് മറുപടി വൈകിയത്. മൂന്ന് വർഷമായി വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ച്‌ നില്‍ക്കാൻ കഴിയില്ലെന്നും മില്‍മ ചെയർമാൻ കെ എസ് മണി പറഞ്ഞു.

Story Highlights:Milma may increase the price of milk; demand is for an increase of six rupees per liter.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker