AutoMobileCAR

ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പുറത്തിറക്കി ടൊയോട്ട

ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പുറത്തിറക്കി ടൊയോട്ട. ഏറ്റവും ഉയര്‍ന്ന വകഭേദമായ ഇസെഡ്എക്സ്(ഒ) അടിസ്ഥാനമാക്കിയുള്ള ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പരിമിതമായ എണ്ണം മാത്രമേ ടൊയോട്ട വിപണിയിലെത്തിക്കുന്നുള്ളൂ.

വയര്‍ലെസ് ചാര്‍ജറും എയര്‍ പ്യുരിഫെയറും ഫൂട്ട് വെല്‍ ലാംപും അടക്കമുള്ള അധിക ഫീച്ചറുകള്‍ എക്‌സ്‌ക്ലുസീവ് എഡിഷനിലുണ്ടാവും. ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ഇന്നോവ ഹൈക്രോസ് എക്‌സ്‌ക്ലുസീവ് എഡിഷന്‍ ബുക്ക് ചെയ്യാനാവും. ഇന്നോവ ഹൈക്രോസിന്റെ ഇസെഡ്എക്സ്(ഒ) വകഭേദത്തേക്കാള്‍ 1.24 ലക്ഷം രൂപ അധികം വിലയിലാണ് എക്‌സ്‌ക്ലുസീവിന്.

32.58 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കും. ഇന്നോവ ഹൈക്രോസ് സ്റ്റാന്‍ഡേഡ് ഹൈബ്രിഡ് വകഭേദങ്ങളുടെ വില 26.31 ലക്ഷം മുതല്‍ 31.34 ലക്ഷം രൂപ വരെയാണ്.

ഇന്നോവ ഹൈക്രോസിന്റെ സ്റ്റാന്‍ഡേഡ് പെട്രോള്‍ പവര്‍ ട്രെയിന്റെ വില 19.09 ലക്ഷം മുതല്‍ 21.30 ലക്ഷം രൂപ വരെയാണ്. അഞ്ചാം തലമുറ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് നല്‍കിയിട്ടുള്ളത്. 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ഇന്‍ലൈന്‍, 16 വാല്‍വ്, ഡിഒഎച്ച്‌സി, വിവിടിഐ പെട്രോള്‍ എന്‍ജിന്‍. 168 സെല്‍ നിക്കല്‍ മെറ്റല്‍ ഹൈബ്രിഡ് ബാറ്ററി പാക്കും ചേരുന്നതോടെ 186പിഎസ് കരുത്തും പരമാവധി 206എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

STORY HIGHLIGHTS:Toyota launches exclusive edition of Innova Hycross

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker