ഹ്യുണ്ടായിയുടെ ജനപ്രിയ എസ്യുവി വെന്യുവിന് വലിയ വിലക്കിഴിവ് നല്കുന്നു

ഈ മാസം ഹ്യുണ്ടായിയുടെ ജനപ്രിയ എസ്യുവി വെന്യുവിന് വലിയ വിലക്കിഴിവ് നല്കുന്നു. ഈ കാലയളവില് ഹ്യുണ്ടായി വെന്യു വാങ്ങുന്നതിലൂടെ 45,000 രൂപ വരെ ലാഭിക്കാന് കഴിയും.
2025 മാര്ച്ചില് 35,000 വരെ കിഴിവുകള് ലഭിക്കുന്ന സ്പോര്ട്ടിയര് എന് ലൈന് ട്രിമ്മുകളില് 1.0 ലിറ്റര് ടര്ബോ-പെട്രോള് വെന്യുവും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.
ഹ്യുണ്ടായി വെന്യു 3 എഞ്ചിന് ഓപ്ഷനുകളില് ലഭ്യമാണ്. ആദ്യത്തേത് 1.2 ലിറ്റര് പെട്രോള് എഞ്ചിനാണ്, ഇത് പരമാവധി 83 ബിഎച്പി കരുത്തും 114 എന്എം പീക്ക് ടോര്ക്കും ഉത്പാദിപ്പിക്കാന് പ്രാപ്തമാണ്.
രണ്ടാമത്തേത് 1.0 ലിറ്റര് ടര്ബോ പെട്രോള് എഞ്ചിനാണ്, ഇത് പരമാവധി 120 ബിഎച്പി കരുത്തും 172 എന്എം പീക്ക് ടോര്ക്കും ഉത്പാദിപ്പിക്കാന് പ്രാപ്തമാണ്. മൂന്നാമത്തേത് 1.5 ലിറ്റര് ഡീസല് എഞ്ചിനാണ്, ഇത് പരമാവധി 100 ബിഎച്പി കരുത്തും 240 എന്എം പീക്ക് ടോര്ക്കും ഉത്പാദിപ്പിക്കാന് പ്രാപ്തമാണ്. ഇന്ത്യന് വിപണിയില്, ഹ്യുണ്ടായി വെന്യുവിന്റെ പ്രാരംഭ എക്സ്ഷോറൂം വില 7.94 ലക്ഷം രൂപ മുതലാണ്.
STORY HIGHLIGHTS:Hyundai’s popular SUV Venue gets a big discount