GulfSaudi

വിസിറ്റ് വിസകളിലെത്തിയവർക്ക് താമസ സൗകര്യമോ അഭയമോ നല്‍കാൻ ശ്രമിച്ചാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ

സൗദി:വിസിറ്റ് വിസകളിലെത്തിയവർക്ക് താമസ സൗകര്യമോ അഭയമോ നല്‍കാൻ ശ്രമിച്ചാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഹോട്ടലുകള്‍, അപ്പാർട്ടുമെന്റുകള്‍, സ്വകാര്യ വീടുകള്‍, ഷെല്‍ട്ടറുകള്‍, തീർഥാടക താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിപ്പിക്കുകയോ, ദുല്‍ഖഅ്ദ ഒന്ന് മുതല്‍ ദുല്‍ഹജ്ജ് 14 വരെ അവരെ ഒളിപ്പിച്ച്‌ വെക്കുകയോ അല്ലെങ്കില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും അവർക്ക് താമസിക്കാൻ ആവശ്യമായ സഹായം നല്‍കുകയോ ചെയ്യുന്നവർക്കാണ് പിഴ. നിയമലംഘകരുടെ എണ്ണം അനുസരിച്ച്‌ പിഴകള്‍ വ്യത്യാസപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

STORY HIGHLIGHTS:Fines of up to 100,000 riyals will be imposed for attempting to provide accommodation or shelter to those arriving on visit visas.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker