IndiaNews

കാറുകളുമായി നഗരത്തിൽ ഏറ്റുമുട്ടുന്ന ഗുണ്ടാസംഘങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്.

കാറുകളുമായി നഗരത്തിൽ ഏറ്റുമുട്ടുന്ന ഗുണ്ടാസംഘങ്ങളുടെ ദൃശ്യങ്ങൾ ആക്ഷൻ സിനിമകളിൽ നിറയെ കണ്ടിട്ടുള്ളതാണ്. എന്നാൽ, സിനിമയെ വെല്ലുന്ന രംഗങ്ങളാണ് കർണാടകയിലെ ഉഡുപ്പിയിൽ സംഭവിച്ചത്. രണ്ട് സംഘങ്ങൾ കാറുകളുമായെത്തി തെരുവിൽ ഏറ്റുമുട്ടുന്നതാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.



മേയ് 18ന് രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. രണ്ട് കാറുകൾ പരസ്‌പരം ഇടിപ്പിക്കുകയും ആളുകൾ ഇറങ്ങി ആക്രമിക്കുകയും ചെയ്യുന്നുണ്ട്. ഒരാളെ ഇടിച്ച് തെറിപ്പിക്കുന്നതും കാണാം. സംഭവത്തിലുൾപ്പെട്ട ആറ് പേർക്കെതിരെ കേസെടുത്തെന്നും നാല് പേർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

STORY HIGHLIGHTS:Footage of gangsters clashing with cars in the city is out.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker