ഓഫ്റോഡ് എസ്യുവി അഞ്ച് ഡോര് ഥാറിന്റെ സസ്പെന്സ് അവസാനിപ്പിക്കാന് മഹീന്ദ്ര.
ഏറെക്കാലമായി കാത്തിരിക്കുന്ന ഓഫ്റോഡ് എസ്യുവി അഞ്ച് ഡോര് ഥാറിന്റെ സസ്പെന്സ് അവസാനിപ്പിക്കാന് മഹീന്ദ്ര. ഓഗസ്റ്റ് 15 ന് ഇതിന്റെ ലോഞ്ച് നടക്കും.
ഥാര് അര്മ്മദ എന്ന പേരിലായിരിക്കും ഈ പുത്തന് ഥാര് എത്തുക എന്നാണ് നേരത്തെ വന്ന സൂചനകള്. അതിനിടെ, കമ്പനിയുടെ ചില ഔദ്യോഗിക ഡീലര്ഷിപ്പുകളില് ഈ വാഹനത്തിനായുള്ള അനൗദ്യോഗിക പ്രീ ബുക്കിംഗുകള് ആരംഭിച്ചതായിട്ടാണ് പുതിയ റിപ്പോര്ട്ടുകള്.
ഇതിനായി ഡീലര്ഷിപ്പ് 25,000 മുതല് 50,000 രൂപ വരെ ടോക്കണ് തുകയായി സ്വീകരിക്കുന്നു. ഈ പുതിയ ഥാറില് ഒന്നിലധികം എഞ്ചിന് ഓപ്ഷനുകള് ലഭ്യമാകും. ഇതില് 1.5 ലിറ്റര് ഡീസല് ഓപ്ഷനും ഉള്പ്പെടുമെന്നാണ് റിപ്പോര്ട്ടുകള്.
മഹീന്ദ്ര 5-ഡോര് ഥാറില് ലഭ്യമായ മറ്റ് എഞ്ചിന് ഓപ്ഷനുകളെക്കുറിച്ച് പറയുകയാണെങ്കില്, ഇതിന് 2.0 ലിറ്റര് ടര്ബോ പെട്രോള് എഞ്ചിന് ലഭിക്കും. ഇത് 203 ബിഎച്ച്പി പവര് ഉത്പാദിപ്പിക്കും. രണ്ടാമത്തെ ഓപ്ഷന് 2.2 ലിറ്റര് ഡീസല് എഞ്ചിന് ആയിരിക്കും.
ഇത് 175 ബിഎച്ച്പി പവര് ഉത്പാദിപ്പിക്കും. അതേ സമയം, 117 ബിഎച്ച്പി കരുത്ത് ഉല്പ്പാദിപ്പിക്കുന്ന 1.5 ലിറ്റര് ഡീസല് എഞ്ചിന് ഓപ്ഷനും ലഭ്യമാണ്. 1.5 ലിറ്റര് ഡീസല് എഞ്ചിന് ഒഴികെ, ശേഷിക്കുന്ന രണ്ട് പവര്ട്രെയിനുകള് ഇതിനകം തന്നെ അതിന്റെ 3-ഡോര് മോഡലില് ലഭ്യമാണ്.
STORY HIGHLIGHTS:Mahindra to end suspense of off-road SUV five-door Thar