GulfU A E

മലയാളി ബാലികക്ക് ദുരാണാന്ത്യം

ദുബൈ: വാഹനം മറിഞ്ഞ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഷാർജ ഇന്ത്യൻ സ്കൂൾ കെ.ജി. വൺ വിദ്യാർഥിനി നയോമി ജോബിനാണ് മരിച്ചത്. അഞ്ചു വയസായിരുന്നു. വെള്ളിയാഴ്ച നാട്ടിൽനിന്നും രക്ഷിതാക്കൾക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

ദുബൈ വിമാനത്താവളത്തിൽനിന്നും താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയിൽ വെച്ച് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു.

ദുബൈ എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാരനായ പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിൻ്റെയും മകളാണ്. നയോമിയുടെ ഇരട്ടസഹോദരൻ നീതിൻ ജോബിനും ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്. ഷാർജ ഷാരോൺ ഫെല്ലോഷിപ്പ് സഭാംഗമാണ് ജോബിൻ ബാബു വർഗീസ്. ഷാർജയിലാണ് താമസം.

STORY HIGHLIGHTS:The vehicle overturned while returning from the country and traveling from the airport to the residence;  A tragic end for the Malayali girl

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker