GulfU A E

യുഎഇ പൊതു അവധി 2026പ്രഖ്യാപിച്ചു.

2025 അവസാനിക്കാൻ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. യുഎഇ നിവാസികളെല്ലാം പുതിയ വർഷത്തിനായി കാത്തിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍, യുഎഇ പ്രഖ്യാപിച്ച ഔദ്യോഗിക പൊതു അവധികള്‍ക്കൊപ്പം വാർഷിക അവധികള്‍ സംയോജിപ്പിച്ച്‌ എങ്ങനെ കൂടുതല്‍ അവധികള്‍ നേടാമെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

2026-ല്‍ നിങ്ങളുടെ അവധിക്കാലം എങ്ങനെ ക്രമീകരിക്കാം:

1. പുതുവത്സരം (New Year)

അവധി ദിനം: ജനുവരി 1, വ്യാഴാഴ്ച (ഒരു ദിവസം അവധി).

ലീവെടുക്കേണ്ട ദിവസം: ജനുവരി 2, വെള്ളിയാഴ്ച.

ഫലം: ഒരു ദിവസം ലീവ് എടുത്താല്‍ തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കും (വ്യാഴം, വെള്ളി, ശനി, ഞായർ).

ഈദ് അല്‍ ഫിത്തർ (ചെറിയ പെരുന്നാള്‍)

പ്രവചിക്കുന്ന അവധി: മാർച്ച്‌ 20, വെള്ളിയാഴ്ച മുതല്‍ മാർച്ച്‌ 22, ഞായർ വരെ (മൂന്ന് ദിവസം അവധി).

ലീവെടുക്കേണ്ട ദിവസങ്ങള്‍: മാർച്ച്‌ 16 തിങ്കള്‍ മുതല്‍ മാർച്ച്‌ 19 വ്യാഴം വരെ.

ഫലം: അഞ്ച് ദിവസത്തെ അവധി എടുത്താല്‍, മാർച്ച്‌ 14 ശനി മുതല്‍ മാർച്ച്‌ 22 ഞായർ വരെ, തുടർച്ചയായി ഒൻപത് ദിവസത്തെ നീണ്ട അവധി ലഭിക്കും.

3. അറഫാ ദിനവും ഈദ് അല്‍ അദ്ഹയും (ബലി പെരുന്നാള്‍)

പ്രവചിക്കുന്ന അവധി: മെയ് അവസാനം. അറഫാ ദിനം മെയ് 26 ചൊവ്വാഴ്ച, ഈദ് അല്‍ അദ്ഹ മെയ് 27 ബുധൻ മുതല്‍ മെയ് 29 വെള്ളി വരെ (നാല് ദിവസം അവധി).

ലീവെടുക്കേണ്ട ദിവസം: മെയ് 25, തിങ്കളാഴ്ച.

ഫലം: മെയ് 25 തിങ്കളാഴ്ച മാത്രം ലീവ് എടുത്താല്‍, മെയ് 23 ശനി മുതല്‍ മെയ് 31 ഞായർ വരെ, വാരാന്ത്യങ്ങള്‍ ഉള്‍പ്പെടെ തുടർച്ചയായി ഒൻപത് ദിവസത്തെ അവധി നേടാൻ സാധിക്കും.

4. ഇസ്ലാമിക പുതുവത്സരം

പ്രവചിക്കുന്ന അവധി: ജൂണ്‍ 17, ബുധനാഴ്ച (ഒരു ദിവസം അവധി).

ലീവെടുക്കേണ്ട ദിവസങ്ങള്‍: ജൂണ്‍ 18 വ്യാഴം, ജൂണ്‍ 19 വെള്ളി.

ഫലം: രണ്ട് ദിവസം ലീവ് എടുത്താല്‍ വാരാന്ത്യം ചേർത്ത് തുടർച്ചയായ അഞ്ച് ദിവസത്തെ അവധി ലഭിക്കും.

5. നബിദിനം

പ്രവചിക്കുന്ന അവധി: ഓഗസ്റ്റ് 25, ചൊവ്വാഴ്ച (ഒരു ദിവസം അവധി).

ലീവെടുക്കേണ്ട ദിവസം: ഓഗസ്റ്റ് 24, തിങ്കളാഴ്ച.

ഫലം: ഒരു ദിവസം ലീവെടുത്താല്‍ വാരാന്ത്യം ഉള്‍പ്പെടെ തുടർച്ചയായ നാല് ദിവസത്തെ അവധി ലഭിക്കും.

6. യുഎഇ ദേശീയ ദിനം (ഈദ് അല്‍ ഇത്തിഹാദ്)

അവധി ദിനം: ഡിസംബർ 2 ബുധൻ, ഡിസംബർ 3 വ്യാഴം (രണ്ട് ദിവസം).

ലീവെടുക്കേണ്ട ദിവസങ്ങള്‍: നവംബർ 30 തിങ്കള്‍, ഡിസംബർ 1 ചൊവ്വ, ഡിസംബർ 4 വെള്ളി.

ഫലം: മൂന്ന് ദിവസത്തെ ലീവ് എടുത്താല്‍, നവംബർ 28 ശനി മുതല്‍ ഡിസംബർ 6 ഞായർ വരെ, തുടർച്ചയായി ഒൻപത് ദിവസം അവധി ലഭിക്കും.

അന്തിമ കണക്ക് ഇങ്ങനെ:

ആകെ പൊതു അവധി ദിവസങ്ങള്‍: 13 ദിവസം

ഉപയോഗിച്ച വാർഷിക അവധി: 9 ദിവസം

മൊത്തം അവധിക്കാലം: 38 ദിവസം

Story Highlights:UAE public holidays 2026 announced.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker