KeralaNewsPolitics

കാഫിർമാരെ പിടികൂടിയപ്പോൾ ശ്രദ്ധ തിരിക്കാനെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടല്ലോ -കെ. സുധാകരൻ

വിജയന് നന്ദി! കാഫിർമാരെ പിടികൂടിയപ്പോൾ ശ്രദ്ധ തിരിക്കാനെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടല്ലോ -കെ. സുധാകരൻ


കണ്ണൂർ: ജസ്റ്റിസ് ഹേമ മികച്ച രീതിയിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്‌ മൂന്നാംകിട ഗുണ്ടായിസം മാത്രം അറിയാവുന്നൊരു മുഖ്യമന്ത്രി നയിക്കുന്ന ഭരണസംവിധാനത്തിൽ സമർപ്പിക്കേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ‘കെ.കെ ശൈലജയും ഗോവിന്ദനും ചേർന്ന് സൃഷ്ടിച്ചെടുത്ത കാഫിർമാരെ സമൂഹം കൈയ്യോടെ പിടികൂടിയ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണെങ്കിലും, ഹേമ കമ്മിറ്റി റിപ്പോർട്ട് ഇപ്പോഴെങ്കിലും പുറത്ത് വിടാൻ തോന്നിയത് വലിയ കാര്യം. വിജയന് നന്ദി! ‘തവള ചത്താൽ വാർത്ത പാമ്പ് ചാകുന്നത് വരെ ‘ എന്ന തന്റെ സിദ്ധാന്തം ഇനിയും ഇവിടെ ചിലവാകില്ലന്ന് വിജയൻ മനസ്സിലാക്കണം. കേരളത്തെ ഏറ്റവും ക്രൂരമായി ഭിന്നിപ്പിക്കാൻ ശ്രമിച്ച ഗോവിന്ദ-ശൈലജ സൃഷ്ടിയിലെ കാഫിർമാരെയും കോൺഗ്രസ്‌ വെറുതെ വിടാൻ പോകുന്നില്ല’ -സുധാകരൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

STORY HIGHLIGHTS:When the infidels were caught, the Hema committee report was released to divert attention – K.  Sudhakaran

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker