GulfSaudi

ദമാമ്മില്‍ പുതിയ ലുലു എക്സ്പ്രസ് തുറന്നു

ലോകോത്തര ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി, സുഗമമായ ഷോപിങ് അനുഭവം സമ്മാനിച്ച്‌ ലുലു എക്സ്പ്രസ് ദമ്മാമിലെ അല്‍ റൗദയില്‍ തുറന്നു.

ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള മികച്ച ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് എക്സ്പ്രസ് സ്റ്റോറിലൂടെ ലുലു. സൗദിയില്‍ സാന്നിധ‍്യം കൂടുതല്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ലുലു എക്സ്പ്രസ്.

10,000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങിയിരിക്കുന്ന ദമ്മാം ലുലു എക്സ്പ്രസിന്‍റെ ഉദ്ഘാടനം സൗദിയിലെ പ്രമുഖ നിക്ഷേപ റിയല്‍ എസ്റ്റേറ്റ് കമ്ബനിയായ മായാദിൻ അല്‍ ഖലീജയുടെ ചെയർമാൻ മുഹമ്മദ് അല്‍ ഒതൈബി നിർവഹിച്ചു. ലുലു സൗദി ഡയറക്ട‌ർ ഷെമീം മുഹമ്മദ്, ലുലു കിഴക്കൻ പ്രവിശ്യ റീജനല്‍ ഡയറക്ടർ മോയിസ്, എക്‌സിക്യൂട്ടിവ് മാനേജർ മുഹമ്മദ് ബുബിഷൈത്, അഡ്മിനിസ്ട്രേഷൻ മാനേജർ സായിദ് അല്‍സുബൈ തുടങ്ങിയവരും ചടങ്ങില്‍ ഭാഗമായി. ദൈനംദിന ഉല്‍പന്നങ്ങള്‍ ഏറ്റവും ഫ്രഷായി ലുലു എക്സ്പ്രസില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ബ്രാൻഡഡ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പടെ മിതമായ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

ദൈനംദിന ഉല്‍പന്നങ്ങളുടെ വ്യത്യസ്തമായ ശ്രേണി, കാര്‍ഷിക മേഖലയില്‍നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉല്‍പന്നങ്ങള്‍, ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും, ഗ്രോസറി, ബേക്കറി സെക്ഷനുകള്‍ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്. ഷോപിങ് സുഗമമാക്കാൻ നാല് ചെക്ക് ഔട്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.ഏറ്റവും നവീനമായ ഷോപിങ് അനുഭമാണ് ലുലു എക്സ്പ്രസ് നല്‍കുകയെന്നും മികച്ച ഉല്‍പന്നങ്ങളുടെ വൈവിധ്യമാർന്ന ശ്രേണിയാണ് ലുലു എക്സ്പ്രസിലുള്ളതെന്നും ലുലു സൗദി ഡയറക്ട‌ർ ഷെമീം മുഹമ്മദ് പറഞ്ഞു. മികച്ച പാർക്കിങ്ങ് സൗകര്യവും ആധുനിക സാങ്കേതിക സംവിധാനങ്ങളും ലുലു എക്സ്പ്രസില്‍ തയാറാക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ പ്രത്യേക ഓഫറുകളും ലുലു എക്സ്പ്രസില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

STORY HIGHLIGHTS:New Lulu Express opened in Dammam

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker