റിയാദ്: രാജ്യം മങ്കിപോക്സ് മുക്തമാണെന്നും, വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റി വിഖായ മുന്നറിയിപ്പ് നൽകി. ആഗോള തലത്തിൽ വൈറസിന്റെ വ്യാപനത്തിന്റെ വെളിച്ചത്തിൽ രാജ്യത്ത് ഇതുവരെ “മങ്കിപോക്സ് – ടൈപ്പ് 1″ വൈറസിന്റെ ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് വിഖായ സ്ഥിരീകരിച്ചു.
രാജ്യത്തിലെ ആരോഗ്യ സംവിധാനം ശക്തവും ഫലപ്രദവുമാണെന്നും, ഏത് ആരോഗ്യ അടിയന്തിര സാഹചര്യങ്ങളെയും അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുന്നുവെന്നും അവർ ഊന്നിപ്പറഞ്ഞു. ആരോഗ്യ വകുപ്പ് ശക്തമായ നിരീക്ഷണം നടത്തി വരികയാണ്. വൈറസിന്റെ വ്യാപനവും അതിന്റെ വ്യാപനം തടയാനുള്ള എല്ലാ പ്രതിരോധ നടപടികളും രാജ്യം സ്വീകരിച്ചിട്ടുണ്ട്.
പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ നിരവധി പ്രതിരോധ നടപടികൾ, ബോധവൽക്കരണ പദ്ധതികൾ, എപ്പിഡെമിയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ നടപടിക്രമങ്ങൾ, എന്നിവ നടത്തി വരുന്നുണ്ടെന്ന് വിഖായ സൂചിപ്പിച്ചു.
അതേ സമയം ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ
ഇരുപതോളം രാജ്യങ്ങളിൽ മങ്കിപോക്സ്
സ്ഥിരീകരിച്ചു കഴിഞ്ഞു. ഇരുപതിൽപരം
രാജ്യങ്ങളിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ
മുൻകരുതൽ നടപടികൾ
ആരംഭിച്ചുകഴിഞ്ഞതായി
ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ആരോഗ്യ അടിയന്തിരാവസ്ഥ
പ്രഖ്യാപിക്കുന്നതായും ലോകാരോഗ്യ സംഘടന
വ്യക്തമാക്കിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ
മങ്കിപോക്സ് കേസുകൾ റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഏറ്റവും കൂടുതൽ
അന്താരാഷ്ട്ര യാത്രക്കാർ എത്തുന്ന
രാജ്യങ്ങളിൽ ഒന്നെന്ന നിലയിൽ ജാഗ്രത
വേണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
എംപോക്സ് കേസുകളിൽ നിന്ന് മുക്തമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. കേസുകൾ നേരത്തേ കണ്ടെത്തുന്നതിന് നിരീക്ഷണം ഉൾപ്പെടെയുള്ള കാര്യക്ഷമായ നടപടികൾ സ്വീകരിച്ചതായും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത്തരം പ്രതികരണം നടത്തിയത്.
ലോകാരോഗ്യ സംഘടന എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും ഖത്തർ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
STORY HIGHLIGHTS:Empox virus:
Saudi Arabia with warning
"وقاية":
لم يتم رصد فيروس "جدري القرود "Mpox" النمط الأول المتسبب بإعلان الطارئة الصحية عالمياً بالمملكة حتى الآن. pic.twitter.com/VBtdl20G0h— إمارة منطقة مكة المكرمة (@makkahregion) August 17, 2024