IndiaNews

വാര്‍ത്താസമ്മേളനത്തിനിടെ ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം.

ബാംഗ്ലൂർ:വാര്‍ത്താസമ്മേളനത്തിനിടെ ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം. ബെംഗളൂരു ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംഭവം.

ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയിച്ചു.

ബെംഗളൂരുവിലെ ഗോള്‍ഡ് ഫിഞ്ച് ഹോട്ടലിലായിരുന്നു നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്. വാര്‍ത്താ സമ്മേളനത്തില്‍ കുമാരസ്വാമി സംസാരിക്കാന്‍ നില്‍ക്കുന്നതിനിടെ മൂക്കില്‍നിന്ന് രക്തം പൊട്ടിയൊലിക്കുകയായിരുന്നു. തൂവാല കൊണ്ട് തുടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായി രക്തം വാര്‍ന്നൊഴുകി. വസ്ത്രത്തിലെല്ലാം രക്തം തെറിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ജയനഗരത്തിലെ അപ്പോളോ ആശുപത്രിയിലാണ് കുമാരസ്വാമിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനം മാറ്റിവയ്ക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ പിന്നീട് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

ബിജെപി-ജെഡിഎസ് ഏകോപന സമിതി യോഗത്തില്‍ കോണ്‍ഗ്രസ് സർക്കാരിനെതിരെ ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് പദയാത്ര നടത്താനും അഴിമതി ആരോപണങ്ങള്‍ ഉയർത്തിക്കാട്ടാനും തീരുമാനിച്ചിരുന്നു. മാർച്ച്‌ അടുത്ത ശനിയാഴ്ച ആരംഭിക്കും. ഓഗസ്റ്റ് 3 ന് ആരംഭിച്ച്‌ ഓഗസ്റ്റ് 10 ന് അവസാനിക്കുന്ന തരത്തിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്.

STORY HIGHLIGHTS:JDS leader Kumaraswamy’s nose bleeds during press conference.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker