IndiaNewsPolitics

രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി നരേന്ദ്ര മോദി

ദില്ലി: രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയോടായാണ് മോദി രാഷ്ട്രപതിഭവനിലെത്തിയത്. മോദിയുടെ രാജി സ്വീകരിച്ച രാഷ്ട്രപതി അടുത്ത സർക്കാർ അധികാരത്തിൽ വരുന്നത് വരെ കാവൽ പ്രധാനമന്ത്രിയായിരിക്കാൻ മോദിയോട് ആവശ്യപ്പെട്ടു. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും എന്നാണ് വിവരം. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെറെ 350-ാം വാർഷികം ആണ് ശനിയാഴ്ച. അന്ന് തന്നെ സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. ഇന്ത്യ സഖ്യവും സർക്കാർ രൂപീകരണ സാധ്യതകൾ തേടുന്നുണ്ട്. ഈ സാഹചര്യത്തിൽ ചടങ്ങുകൾ വൈകിക്കേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് എൻഡിഎ നേതാക്കളുടെ യോഗം മോദിയുടെ അധ്യക്ഷതയിൽ ചേരും. നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ ഇരുപാർട്ടികളും സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

STORY HIGHLIGHTS:Narendra Modi has submitted his resignation letter to the President

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker