GulfOman

മഹർജാൻ ചാവക്കാട് 2024′ ബർക്ക അൽ റഹ്ബ ഫാം ഹൗസിൽ നാളെ

‘മഹർജാൻ ചാവക്കാട് 2024’ ബർക്ക അൽ റഹ്ബ ഫാം ഹൗസിൽ നാളെ

മസ്‌കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ, ‘മഹർജാൻ ചാവക്കാട് 2024’ എന്ന പേരിൽ വിഷു, ഈദ്, ഈസ്റ്റർ കുടുംബ സംഘമം നാളെ (2024 മെയ് 10 വെള്ളിയാഴ്ച) ബർക്ക (റുമൈസ്) ലുള്ള അൽ റഹ്ബ ഫാം ഹൗസിൽ വെച്ച് നടത്തപ്പെടുന്നു.

ഡോ. താലിബ് മുഹമ്മദ് അൽ ബലുഷി  (ആടുജീവിതം മൂവി ആക്ടർ) മുഖ്യാതിഥി ആയി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

‘മഹർജാൻ ചാവക്കാട് 2024’ വിഷു, ഈദ്, ഈസ്റ്റർ കുടുംബ സംഘമത്തിനോടനുബന്ധിച്ച് മസ്‌കറ്റ് പഞ്ചവാദ്യസംഘം ആശാൻ തിച്ചൂര് സുരേന്ദ്രനും, മനോഹരൻ ഗുരുവായൂരും സംഘവും അവതരിപ്പിക്കുന്ന ശിങ്കാരിമേളം, നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് കുടുംബാംഗങ്ങൾ നടത്തുന്ന ഒപ്പന, തിരുവാതിര കളി, ഭാരതനാട്യം, ഗസൽ, നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, ഗിത്താർ പ്ലേ, വടംവലി മുതലായ കലാ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ മനോജ്‌ നരിയംപുള്ളി, ആഷിക്ക് മുഹമ്മദ്‌കുട്ടി, മുഹമ്മദ് യാസീൻ ഒരുമനയൂർ, സുബ്രഹ്മണ്യൻ വി.സി, സുബിൻ സുധാകരൻ, മുഹമ്മദുണ്ണി പി.കെ, അബ്ദുൾ അസീസ് എന്നിവർ അറിയിച്ചു.

STORY HIGHLIGHTS:Maharjan Chavkad 2024′ tomorrow at Barka Al Rahba Farm House

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker