എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി
വീണ്ടും സർവീസ് റദ്ദാക്കി എയർ ഇന്ത്യ; ഇന്ന് റദ്ദാക്കിയത് 15 സർവീസുകൾ, കണ്ണൂരിൽ നിന്നുള്ള എട്ട് സർവീസുകളില്ല.
കോഴിക്കോട്: ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി. നെടുമ്പാശ്ശേരി, കണ്ണൂർ,കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത് . നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം സർവീസ്, 8.50 ന് പുറപ്പെടേണ്ട മസ്കത്ത് സർവീസ്, കണ്ണൂരിൽ നിന്ന് ഷാർജ, ദുബായ്, ദമാം, റിയാദ്, അബുദാബി, റാസൽ ഖൈമ, മസ്കറ്റ്, ദോഹ സർവീസുകളുമാണ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നും അഞ്ച് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
കരിപ്പൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; പുനരാരംഭിച്ചത് ദമ്മാം സർവീസ് മാത്രം
ഇന്നെലെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെൻ്റും ജീവനക്കാരും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് തൊഴിലാളി യൂണിയന് ഉറപ്പ് നൽകിയിരുന്നു. ജീവനക്കാർ ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും കമ്പനി ഉറപ്പു നൽകി. ഇതോടെ സമരം പിൻവലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു.
STORY HIGHLIGHTS:Air India Express flights have been canceled again