IndiaNews

വാഹനാപകടത്തില്‍ കുടുംബത്തിലെ അഞ്ച് പേര് മരണപെട്ടു.

ചെന്നൈ:തിരുപ്പൂര്‍ ജില്ലയിലെ കാങ്കയത്തിനടുത്ത് ഓലപാളയത്ത് പുലര്‍ച്ചെ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാറും തമിഴ്‌നാട് സര്‍ക്കാര്‍ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

മരിച്ചവരില്‍ മൂന്ന് സ്ത്രീകളും മൂന്നുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ചന്ദ്രശേഖര്‍(60), ചിത്ര(57), ഇളരശന്‍(26), അരിവിത്ര(30), മൂന്നുമാസം പ്രായമുള്ള സാക്ഷി എന്നിവരാണ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വെള്ളക്കോവില്‍ പോലീസ് അന്വേഷണം തുടങ്ങി.

STORY HIGHLIGHTS:Five members of the family died in the car accident.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker