KeralaNews

പർദ ധരിച്ച് ഉത്സവപ്പറമ്പിൽ കറങ്ങി നടന്ന യുവാവ് പിടിയിൽ

കാസർക്കോട്: ഉത്സവപ്പറമ്പിൽ പർദ ധരിച്ച് കറങ്ങിനടന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മായിപ്പാടി സ്വദേശി *ശശികാന്ത് (42)* ആണ് പിടിയിലായത്.

കുമ്പള കണിപ്പുര ക്ഷേത്രോത്സവത്തിനിടയിലാണ് ഉത്സവപ്പറമ്പിൽ ഇയാൾ പർദ്ദ ധരിച്ച് കറങ്ങിനടന്നത്. വൻ ജനാവലി പങ്കെടുക്കുന്ന ഉത്സവമാണിത്. രാത്രി 9.30ഓടെയാണ് പർദ്ദ ധരിച്ച് യുവാവ് ക്ഷേത്രപ്പറമ്പിലെത്തിയത്. എന്നാൽ ഇയാളുടെ നടത്തത്തിൽ നാട്ടുകാരിൽ ചിലർക്ക് സംശയമുണ്ടായി.

തുടർന്ന് അവർ പിന്തുടർന്നു. അതിനിടയിൽ ക്ഷേത്രത്തിന് പുറത്തേക്ക്കടന്ന ഇയാൾ പോലീസ് സ്റ്റേഷൻ റോഡിലൂടെ ദേശീയപാതയിലെത്തി അവിടെയുള്ള മതിൽ ചാടിക്കടന്നു. സാധാരണ സ്ത്രീകൾക്ക് ചാടി കയറാൻ കഴിയാത്ത മതിലാണ് ഇത്. അതോടെ സംശയം ബലപ്പെട്ട ആൾക്കാർ പിന്തുടർന്നെത്തിയപ്പോൾ റോഡിന് സമീപത്ത് നിർത്തിയിട്ട കാറിൽ കയറാൻ ശ്രമിച്ചു.

എന്നാൽ നാട്ടുകാർ തടഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് പുരുഷനാണെന്ന് മനസിലായത്. ഇതോടെ യുവാവിനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തമാശക്കുവേണ്ടിയാണ് താൻ പർദ്ദ ധരിച്ച് ഉത്സവപ്പറമ്പിലെത്തി യതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

STORY HIGHLIGHTS:A young man was arrested for walking around the festival grounds wearing a veil

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker