KeralaNews

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഒരാൾ മരണപെട്ടു.

തൃപ്പൂണിത്തുറ സ്ഫോടന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ

എറണാകുളം തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്കസംഭരണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. സ്ഫോടനത്തിൽ കുട്ടികളടക്കം 16 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പൊള്ളലേറ്റ നാല് പേരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി പ്രണ്ട് അറിയിച്ചു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പടക്കപ്പുരയും പടക്കമെത്തിച്ച വാഹനവും പൂർണമായും കത്തിനശിച്ചു. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം വാഹനത്തിൽ നിന്നിറക്കി അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഈ വാഹനവും സമീപത്തുണ്ടായിരുന്ന കാറുമാണ് കത്തിനശിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചുരുക്കുക

STORY HIGHLIGHTS:One person died in Tripunithura blast.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker