IndiaNews

സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങി; വധുവിനെയും കൊണ്ട് സ്കൂട്ടറില്‍ ഒളിച്ചോടി വരൻ

സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങി; വധുവിനെയും കൊണ്ട് സ്കൂട്ടറില്‍ ഒളിച്ചോടി വരൻകയ്യടിച്ച്‌ സോഷ്യല്‍മീഡിയ.

ഇന്ത്യയില്‍ നിരോധിക്കപ്പെതാണെങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളില്‍ ഇപ്പോഴും സ്ത്രീധനം കണക്കു പറഞ്ഞു ചോദിക്കുന്നവരുടെയും കൊടുക്കുന്നവരുടെയും എണ്ണം കുറവല്ല.

സ്ത്രീധനത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന, ജീവൻ നഷ്ടപ്പെടുത്തുന്ന നിരവധി സ്ത്രീകളുണ്ട്. എന്നാല്‍ അതിനിടയില്‍ വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ ബനാറസില്‍ നിന്നും പുറത്തുവരുന്നത്.

രാത്രി സ്കൂട്ടറില്‍ വിവാഹ വേഷത്തില്‍ യുവാവും യുവതിയും സഞ്ചരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും സ്ത്രീധനത്തെ കുറിച്ചുള്ള ചർച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിഡിയോയില്‍ കാണുന്നത് വരനും വധുവുമാണ്. സ്ത്രീധനത്തിന്റെ പേരില്‍ വീട്ടുകാർ വിവാഹം ഒഴിവാക്കിയപ്പോള്‍ വിവാഹ വേഷത്തില്‍ തന്നെ വധുവിനെയും കൊണ്ട് വരൻ ഒളിച്ചോടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിഡിയോ വൈറലായതോടെ യുവാവിനെ പ്രശംസിച്ച്‌ നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.

ഇന്ന് പല യുവാക്കളും വീട്ടുകാരുടെ വാക്കു കേട്ട് സ്ത്രീധനത്തിന്റെ പേരില്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ ഉപേക്ഷിക്കാറാണ് പതിവ്. എന്നാല്‍ ഈ യുവാവ് വ്യത്യസ്തനാണെന്നായിരുന്നു ഒരാള്‍ വിഡിയോയില്‍ കമന്റു ചെയ്തത്. ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച്‌ പൂർണമായ സ്ഥിരീകരണമില്ലെങ്കിലും സ്ത്രീധനത്തെ കുറിച്ചുള്ള ചർച്ച സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ചു കഴിഞ്ഞു.

STORY HIGHLIGHTS:The marriage was broken because of the dowry;  The groom ran away with the bride on a scooter

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker