KeralaNews

ഈ മാസം 6 മുതല്‍ 9 വരെ സംസ്ഥാനത്തെ റേഷൻകടകള്‍ അടഞ്ഞു കിടക്കും

തിരുവനന്തപുരം: രണ്ട് അവധിദിനങ്ങളും റേഷൻ വ്യാപാരികളുടെ 2 ദിവസങ്ങളിലെ കടയടപ്പു സമരവും കാരണം തുടർച്ചയായ 4 ദിവസം സംസ്ഥാനത്തെ പതിനാലായിരത്തില്‍പരം റേഷൻകടകള്‍ അടഞ്ഞു കിടക്കും.

ഈ മാസം 6 മുതല്‍ 9 വരെയാണു കടകള്‍ അടച്ചിടുന്നത്. ജൂണിലെ റേഷൻ വിതരണം 5ന് അവസാനിക്കുന്നതിനാല്‍ 6നു കടകള്‍ക്ക് അവധിയാണ്. 7 ഞായറാഴ്ച പൊതുഅവധിയാണ്. എഐടിയുസിയും 4 സംഘടനകള്‍ ഉള്‍പ്പെട്ട റേഷൻ വ്യാപാരി സംയുക്ത സമരസമിതിയും റേഷൻ കടകള്‍ അടച്ചിട്ടു സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് 8, 9 തീയതികളിലാണ്.

STORY HIGHLIGHTS:Ration shops in the state will be closed from 6th to 9th of this month

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker