IndiaNews

ബംഗളൂരുവിലെ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.

ബംഗളൂരു: ബംഗളൂരുവിലെ ചിക്കജാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ദേവനഹള്ളിയിലെ സ്വകാര്യ കമ്ബനിയിൽ കാഷ്യറായ കാഞ്ഞിരപ്പള്ളി കറിപ്ലാവ് പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28) ആണ് മരിച്ചത്.

രാത്രി എട്ടോടെ ജോലികഴിഞ്ഞ് സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസിടിച്ചാണ് അപകടം. തലയടിച്ച് റോഡിലേക്ക് വീണ ആശിഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്താണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസം മുമ്ബാണ് ആശിഷിൻ്റെ ഇളയ സഹോദരൻ അലൻ അർബുദത്തെ തുടർന്ന് മരിച്ചത്.

ബസ് ഡ്രൈവറെ ചിക്കജാല പൊലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആശിഷിന്റെ മൃതദേഹം കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രൽ പള്ളിയിൽ. മാതാവ്: ബീന. സഹോദരങ്ങൾ: അഷിൻ, പരേതനായ അലൻ.

STORY HIGHLIGHTS:A Malayali youth died in a car accident in Bengaluru.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker