Education

പരീക്ഷ സെപ്റ്റംബർ മൂന്ന് മുതൽ 12 വരെ നടക്കും.


തിരുവനന്തപുരം:സംസ്‌ഥാനത്തെ സ്‌കൂളുകളിൽ പാദ വാർഷിക പരീക്ഷ സെപ്റ്റംബർ മൂന്ന് മുതൽ 12 വരെ നടക്കും.

ഓണാവധി 13 മുതൽ ആരംഭിക്കുമെങ്കിലും പരീക്ഷ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 13ന് നടത്തേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

ഹൈസ്കൂൾ വിഭാഗങ്ങൾക്ക് സെപ്റ്റംബർ മൂന്നിനും എൽ.പി, യു.പി വിഭാഗങ്ങൾക്കും പ്ലസ് ടുവിനും നാലിനുമാണ് പരീക്ഷ ആരംഭിക്കുക. ഹൈസ്‌കൂൾ വരെ രാവിലെ 10 മുതൽ 12.15 വരെയും ഉച്ചക്ക് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷ.

വെള്ളിയാഴ്‌ചകളിൽ ഉച്ചകഴിഞ്ഞ് പരീക്ഷ രണ്ട് മുതൽ 4.15 വരെ ആയിരിക്കും. പ്ലസ് ടുവിന് രാവിലെ 9.30നും ഉച്ചക്ക് ശേഷമുള്ള പരീക്ഷ 1.30നു മാണ് ആരംഭിക്കുക. 15 മിനിറ്റ് കൂൾ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്.

STORY HIGHLIGHTS:The exam will be held from September 3rd to 12th.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker