News

ഹൃദയസ്തംഭനം മൂലം തൃശ്ശൂർ സ്വദേശി മസ്കറ്റിൽ നിര്യാതനായി.

മസ്കറ്റ്: തൃശ്ശൂർ കോട്ടപ്പുറം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന നടുവിൽ പുരയ്ക്കൽ സേതുമാധവൻ മകൻ അനേക് (46) ഹൃദയസ്തംഭനം മൂലം ഒമാനിലെ മസ്കറ്റിൽ നിര്യാതനായി.

ബിസിനസ് ആവശ്യാർത്ഥം വിസിറ്റ് വിസയിൽ വന്ന അനേകിന് ഹൃദയസ്തംഭനം നേരിട്ടതിനെ തുടർന്ന് സുൽത്താൻ കാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി ജൂലൈ 14 ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെ വെള്ളിയാഴ്ച അനേക് മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

മാതാവ്: ഗീത. ഭാര്യ: നീതു. മകൾ: ഹൃതിക. സഹോദരൻ: ഗോപിനാഥ്.

മൃതദേഹം ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:A native of Thrissur passed away in Muscat due to cardiac arrest.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker