IndiaNews

ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൂജാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.



ക്ഷേത്രത്തിലെത്തിയ യുവതിലെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൂജാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.

താനെയിലെ കല്യാൺ ശിൽഫതയിലെ ഘോൾ ഗണപതി ക്ഷേത്രത്തിൽ പൂജാരിയായെത്തിയ സന്തോഷ്കുമാർ രമ്യജ്ഞ മിശ്ര (45), സുഹൃത്ത് രാ ജ്കുമാർ റാംഫർ പാണ്ഡെ (54), ബാബ അറ്റോമിക് റി സർച്ച് സെന്ററിൽനിന്ന് (ബാർക്) വിരമിച്ച ജീവനക്കാര നായ ശ്യാംസുന്ദർ പ്യാർചന്ദ് ശർമ (62) എന്നിവരാണ് അറസ്റ്റിലായത്.

താനെയിലെ കല്യാൺ ശിൽഫതയിലെ ഘോൾ ഗണപ തി ക്ഷേത്രത്തിൽ ജൂലൈ ആറിനാണ് സംഭവം. ക്ഷേത്ര ത്തിലെ പ്രധാന പൂജാരി മറ്റൊരു ക്ഷേത്രം സന്ദർശിക്കു ന്നതിനായി ഉത്തർപ്രദേശിലേക്ക് പോകുന്നതിനാൽ ക്ഷേത്രവും ഗോശാലയും പരിപാലിക്കാൻ സന്തോഷ്കു മാർ രമ്യജ്ഞ മിശ്രയോട് ആവശ്യപ്പെടുകയായിരുന്നു. ഇ തനുസരിച്ച് ജൂലൈ അഞ്ചിനാണ് ഉത്തർപ്രദേശിലെ പ്ര താപ്ഗഢിലെ മറ്റൊരു ക്ഷേത്രം പരിപാലിക്കുന്ന മിശ്ര സുഹൃത്തും കർഷകനുമായ രാജ്കുമാർ റാംഫർ പാ ണ്ഡെക്കൊപ്പം മുംബൈയിൽ എത്തിയത്. ഇതിനിടെ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായിരുന്ന ശ്യാംസു ന്ദർ പ്യാർചന്ദ് ശർമ ഇരുവരുമായി സൗഹൃദം സ്ഥാപിചു

കൊല്ലപ്പെട്ട യുവതി ജൂലൈ ആറിനാണ് ഭർത്താവും ഭർ തൃമാതാവുമായി വഴക്കിട്ട് രാവിലെ ആറുമണിയോടെ വീ ടുവിട്ടിറങ്ങുന്നത്. രാവിലെ 10.30ഓടെ ഇവർ കുന്നിൻമു കളിൽ സ്ഥിതിചെയ്യുന്ന ഘോൾ ഗണപതി ക്ഷേത്രത്തി ൽ എത്തി. മുഴുവൻ ദിവസവും ക്ഷേത്രത്തിൽ ചെലവിട്ട ഇവരെ മിശ്രയും പാണ്ഡെയും ശ്രദ്ധിച്ചിരുന്നു. ഇതോടെ തന്റെ കൈവശമുള്ള കഞ്ചാവ് ചായയിൽ കലർത്തി ന ൽകി ഇവരെ ബലാത്സംഗംചെയ്യാനുള്ള പദ്ധതി മിശ്ര ത യാറാക്കുകയായിരുന്നു. ഇതിനായി ശർമയെയും ഇയാ ൾ വിളിച്ചുവരുത്തി. തുടർന്ന് യുവതിയെ ചായകുടിക്കാ ൻ ക്ഷണിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ യുവതിയെ ക്ഷേത്രത്തിന്റെ സ്റ്റോർ റൂമിൽ മൂന്നുപേരും ചേർന്ന് ക്രൂരമായി ബലാ ത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഷിൽ ദായിഗർ പൊ ലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ട‌ർ സന്ദീപൻ ഷിൻഡെ പറഞ്ഞു. മണിക്കൂറുകൾക്കുശേഷം ബോധം തെളിഞ്ഞ യുവതി നിലവിളിച്ചതോടെ പ്രതികൾ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയാ യിരുന്നു.

തുടർന്ന് മൃതശരീരം സ്റ്റോർ റൂമിൽ സൂക്ഷിച്ചു. ജൂലൈ എട്ടിന് മൃതദേഹം കുന്നിൻചെരുവിൽ ഉപേക്ഷിക്കുക യായിരുന്നു. ജൂലൈ ഒമ്പതിന് ക്ഷേത്രത്തിലെത്തിയയാ ൾ മൃതദേഹം കണ്ട് പൊലീസിൽ അറിയിക്കുകയായിരു ന്നു. അന്വേഷണത്തിൽ പാണ്ഡെയെയും മിശ്രയെയും ക്ഷേത്രത്തിൽനിന്നുതന്നെ പൊലീസ് അറസ്റ്റുചെയ്തു. ഇവിടന്ന് കടന്നുകളഞ്ഞ ശർമയെ ട്രോംബെയിൽ നി ന്നാണ് പിടികൂടിയത്. യുവതി രാവിലെ 10.30ഓടെ ക്ഷേ ത്രത്തിലെത്തുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചി രുന്നു. എന്നാൽ, വൈകുന്നേരത്തെ ദൃശ്യങ്ങൾ ലഭിച്ചി രുന്നില്ല. മിശ്രയാണ് സി.സി.ടി.വി കേബിളുകൾ വിച്ഛേദി ച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി യ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

STORY HIGHLIGHTS:Three people, including a priest, have been arrested in the case of rape and murder of a woman who came to the temple.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker