BahrainGulfKuwaitOmanQatarSaudiU A E

മാസപ്പിറവിദൃശ്യമായില്ല ചെറിയ പെരുന്നാൽ ബുധനാഴ്ച

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ ആഘോഷം. യു.എ.ഇ., സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും. ഒരു ദിവസം വൈകി റംസാന്‍ വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാള്‍ എന്നാണെന്ന് നാളെ അറിയാം

റിയാദ്: സഊദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാൽ. മാസം കാണാത്തതിനാൽ ഇതോടെ സഊദിയിൽ റമദാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷം.

രാജ്യത്ത് മാസപ്പിറവി നിരീക്ഷിക്കാൻ അനുയോജ്യമായ അന്തരീക്ഷമായിരുന്നു ഇന്ന് വൈകുന്നേരം എങ്കിലും സൂര്യാസ്തമനത്തിന് മുമ്പ് തന്നെ ചന്ദ്രൻ അസ്തമിക്കുന്നതിനാൽ ഇന്ന് മാസപ്പിറവി കാണാൻ സാധ്യതയില്ലെന്ന് ഗോളശാസ്ത്ര വിഭാഗം നേരത്തെ അറിയിച്ചിരുന്നു. എങ്കിലും സുദൈറിലും തുമൈറിലുമുൾപ്പെടെ മാസപ്പിറവി നിരീക്ഷകർ നിലയുറപ്പിച്ചിരുന്നു.

ശവ്വാൽ മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എങ്കിലും സുപ്രീം കോടതിയുടെ അന്തിമ പ്രഖ്യാപനം വന്നിട്ടില്ല. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

STORY HIGHLIGHTS:The moonrise did not appear on a small festival on Wednesday

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker