Tourism

126ാമത്ഊട്ടി പുഷ്പമേള മേയ് 10ന് ആരംഭിക്കും.

ഊട്ടി :പ്രസിദ്ധമായ ഊട്ടി പുഷ്പമേള മേയ് 10ന് ആരംഭിക്കും. 10 ദിവസമാണ് മേള നടക്കുക. 126ാമത് പുഷ്പ പ്രദർശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ തയാറായിക്കഴിഞ്ഞു.

45,000 ചട്ടികളിലായാണ് വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഡാലിയ, മേരിഗോള്‍ഡ്, ഫാൻസി, പിറ്റോണിയ, സാല്‍വിയ, ചെണ്ടുമല്ലി ഉള്‍പ്പെടെ 300ലേറെ പൂച്ചെടികള്‍ പുഷ്പിച്ചിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ ഗാലറികളിലും ഗാർഡൻ മൈതാനിയിലും ഗ്ലാസ് ഹൗസിലുമെല്ലാം പൂക്കള്‍ കൊണ്ട് അലങ്കാരം തീർത്തിട്ടുണ്ട്.

പുഷ്പമേള ആസ്വദിക്കാൻ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ഊട്ടിയില്‍ എത്താറുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റോസ് ഷോ, ഫ്രൂട്ട് ഷോ, സ്പൈസസ് ഷോ എന്നിവ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മേയ് 17ന് ആരംഭിക്കേണ്ട പുഷ്പമേള നേരത്തെ നടത്താനും കൂടുതല്‍ ദിവസം പ്രദർശനം നീട്ടാനും കാർഷിക വകുപ്പ് തീരുമാനിച്ചത്. ഇതിനുള്ള അനുമതി തെരഞ്ഞെടുപ്പ് കമീഷൻ നല്‍കിയതായി ജില്ല കലക്ടർ അറിയിച്ചു.

STORY HIGHLIGHTS:The 126th Mathooty Flower Festival will begin on May 10.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker