Tourism

ഗോവ കാര്‍ണിവല്‍ 2024: ഇനി ആഘോഷത്തിന്‍റെ നാളുകള്‍.

ഗോവ കാര്‍ണിവല്‍ 2024: ഇനി ആഘോഷത്തിന്‍റെ നാളുകള്‍.

ഗോവയില്‍ ഇനി ആഘോഷത്തിന്‍റെ നാളുകള്‍ ആണ്. നാട്ടുകാരും സഞ്ചാരികളും ഗോവന്‍ കാർണിവലിനായുള്ള ഒരുക്കത്തിലാണ്. ഒരിക്കല്‍ വന്നവർ വീണ്ടും എത്തുന്ന, കേട്ട് പരിചയമുള്ളവർ ഒരിക്കലെങ്കിലും വന്നു കാണുവാൻ ആഗ്രഹിക്കുന്ന ഗോവൻ കാർണിവല്‍ നിങ്ങളുടെ യാത്രാ കലണ്ടറില്‍ ഒരിക്കലും മിസ് ചെയ്യുവാൻ പാടില്ലാത്ത ദിവസങ്ങളാണ്.

ഗോവയുടെ സംസ്കാരവും പൈതൃകവും അനുഭവിച്ചറിയുവാൻ ഇതിലും മികച്ച സമയം വേറേയില്ല.

ആഘോഷമെന്ന് പറയുന്നതു വെറുതേയല്ല! ഡാന്‍സും പാട്ടും നിറങ്ങളും ഒക്കെയായി ഗോവ മുഴുവൻ അർമ്മാദിക്കുന്ന ദിവസങ്ങളാണിത്. ഫെബ്രുവരി 9 മുതല്‍ 12 വരെയാണ് ഇത്തവണത്തെ ഗോവ കാർണിവല്‍ നടക്കുന്നത്. ഗോവയുടെ ഓരോ പ്രദേശങ്ങള്‍ക്കും തെരുവുകള്‍ക്കും ജീവൻ വയ്ക്കുന്ന സമയം കൂടിയാണിത്. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ഗോവ കാർണിവല്‍ സന്ദർശകർക്കിടയില്‍ വൻ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.

പോർവോറിമിലെ തിരക്കേറിയ തെരുവുകള്‍ മുതല്‍ ചരിത്രപ്രാധാന്യമുള്ള പാൻജിം, മാർഗാവോ, വാസ്കോ, മപുസ എന്നീ ജില്ലകളിലെല്ലാം വളരെ പ്രധ്യാന്യത്തോടെയാണ് ഗോവ കാർണിവല്‍ ആഘോഷിക്കുന്നത്. പ്രദേശവാസികളും വിനോദസഞ്ചാരികളുംഒരുപോലെ പങ്കെടുക്കുന്ന ആഘോഷം കൂടിയാണിത്.

ഗോവാ ടൂറിസം വകുപ്പ് ലോക്കല്‍ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് കാർണിവല്‍ സംഘടിപ്പിക്കുന്നത്. പരേഡുകള്‍, ഫ്ലോട്ടുകള്‍, നർത്തകർ എന്നിങ്ങനെ ഒരുപാട് കാഴ്ചകള്‍ ഇവിടെ കാണാനുണ്ട്.ഗോവയുടെ പാരമ്ബര്യത്തോട് ചേർന്നു നില്‍ക്കുന്ന പരമ്ബരാഗത സംഗീതവും നൃത്ത പ്രകടനങ്ങളും ഇവിടെ കാണാം.

കാഴ്ചകള്‍ മാത്രമല്ല, ഗോവൻ രുചികള്‍ പരീക്ഷിക്കാനും പറ്റിയ സമയമാണിത്. ഗോവയുടെ തനതായ രുചികള്‍ അറിയുവാനും ഇവിടുത്തെ നാടൻ ഭക്ഷണം പരിചയപ്പെടുവാനും കടല്‍ രുചികള്‍ അറിയുവാനും ഈ സമയം പ്രയോജനപ്പെടുത്താം. മാത്രമല്ല, ഇവിടുത്തെ നാടൻ വിഭവങ്ങളും ഈ സമയത്തെ ആകർഷണമാണ്. മാത്രമല്ല, സീ ഫൂഡ് പ്രേമികള്‍ക്കായി ഫെബ്രുവരി 9 മുതല്‍ 11 വരെ മിറാമർ ബീച്ചില്‍ നടക്കുന്ന സീഫുഡ് ഫെസ്റ്റിവല്‍ കൂടി പങ്കെടുത്തേ മടങ്ങാവൂ.

STORY HIGHLIGHTS:Goa Carnival 2024: Now are the days of celebration.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker