KeralaNews

കാലടിയിൽ ഗുണ്ടാ ആക്രമണം

കാലടി ശ്രീമൂല നഗരത്തിൽ ഗുണ്ടാ ആക്രമണം. ശ്രീമൂലനഗരം മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും കോൺഗ്രസ് പ്രവർത്തകനുമായ സുലൈമാൻ പുതുവാങ്കുന്നിൽ ഉൾപ്പെടെ നിരവധി ആളുകൾക്ക് വെട്ടേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് വടിവാളും ഇരുമ്പ് കമ്പികളുമായി ആക്രമണം നടത്തിയത്.

വെട്ടേറ്റ സുലൈമാൻ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിലെ വെൻറിലേറ്ററിലാണ്. രാത്രി 10 മണിയോടെയായിരുന്നു ആക്രമണം.  കാലടി പൊലീസും ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും രാജഗിരി ആശുപത്രിയിലും സംഭവം നടന്ന സ്ഥലത്തും എത്തിയിട്ടുണ്ട്.

STORY HIGHLIGHTS:Gang attack on foot

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker