ഫെബ്രുവരി മാസത്തിലെ യാത്രകള്‍ ഒക്കെ എല്ലാവരും പ്ലാൻ ചെയ്തു കഴിഞ്ഞു. ഇത്തവണയും സഞ്ചാരികളെ നിരാശരാക്കാതെ കൊല്ലം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്‍ യാത്രകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രാമക്കല്‍മേട്, ഗവി, ഇലവീഴാപൂഞ്ചിറ.. ഒട്ടും കുറയ്ക്കേണ്ട ഫെബ്രുവരി യാത്രകള്‍.. കുറഞ്ഞ ചെലവില്‍ കെഎസ്‌ആര്‍ടിസിയില്‍ പോകാം.
അധികം അവധികളൊന്നും ഇല്ലാത്ത മാസമായതിനാല്‍ സഞ്ചാരികള്‍ക്ക് ആശ്വാസമായി കൂടുതലും ഏകദിന യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗവി, രാമക്കല്‍മേട്, കുംഭാവുരുട്ടി, കോന്നി, പൊന്മുടി, വാഗമണ്‍, ഇലവീഴാപൂഞ്ചിറ, മൂന്നാർ, ആറ്റുകാല്‍, റോസ്മല എന്നിവയാണ് കൊല്ലത്തു നിന്നും പോകുന്ന യാത്രകള്‍. ഇതില്‍ ഒരു രാത്രിയും രണ്ട് പകലും ഉള്‍പ്പെടുന്ന മൂന്നാർ യാത്ര മാത്രമാണ് നീണ്ട യാത്രയുള്ളത്. ബാക്കിയെല്ലാം പുലർച്ചെയിറങ്ങി രാത്രിയോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ആകെ 14 യാത്രകള്‍
ഫെബ്രുവരി മാസത്തില്‍ മാത്രം 14 യാത്രകളാണ് കൊല്ലത്തു നിന്നുള്ളത്. നിങ്ങളുടെ ആഗ്രഹം പോലെ വെള്ളച്ചാട്ടവും കാടും മലയും ക്ഷേത്രവും ഒക്കെ കണ്ട് വരുന്ന വിധത്തിലാണ് ഈ യാത്രകളെല്ലാം. ഫെബ്രുവരി 2 ന് ഈ മാസത്തെ ആദ്യ യാത്ര ഗവിയിലേക്കാണ്. രാവിലെ 5 മണിക്ക് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തും. ഇത് കൂടാതെ ഫെബ്രുവരി 10, 16,28 എന്നീ തിയതികളിലും ഗവിയിലേക്ക് യാത്രയുണ്ട്.
കൊല്ലത്തെ മറ്റൊരു മനോഹര യാത്രയാണ് ഫെബ്രുവരി 4ന് റോസ്മലയിലേക്കുള്ളത്. രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 9.30ന് തിരിച്ചെത്തും.
ഫെബ്രുവരി 10 ന് പുലര്‍ച്ചെ 5 മണിക്ക് പുറപ്പെട്ട് രാത്രി 11.30ന് തിരിച്ചെത്തുന്ന രാമക്കല്‍മേട് യാത്ര,
ഫെബ്രുവരി 11 ന് രാവിലെ 6.00 ന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തുന്ന കോന്നി-കുംഭാവുരുട്ടി യാത്ര,
ഫെബ്രുവരി 11 ന് രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തുന്ന പൊന്മുടി യാത്ര എന്നിവയും ഉണ്ട്. ഫെബ്രുവരി 18നും പൊന്മുടിയിലേക്ക് യാത്രയുണ്ട്.
ഇത് കൂടാതെ, ഫെബ്രുവരി 17 ന് ആരംഭിക്കുന്ന ഒരു രാത്രിയും രണ്ട് പകലും നീണ്ടു നില്‍ക്കുന്ന മൂന്നാർ യാത്ര പുലര്‍ച്ചെ 5ന് പുറപ്പെടും.
ഫെബ്രുവരി 24 പുലര്‍ച്ചെ 5.00 ന് പുറപ്പെട്ട് രാത്രി 10.30 ന് തിരിച്ചെത്തുന്ന വാഗമണ്‍ യാത്ര,
ഫെബ്രുവരി 25ന് രാവിലെ 6.00 ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന ഇലവീഴാപൂഞ്ചിറ യാത്ര,
ഫെബ്രുവരി 25ന് ആറ്റുകാല്‍ ക്ഷേത്ര യാത്ര (2 ട്രിപ്പുകള്‍) എന്നിവയും ഉണ്ട്. ആറ്റുകാല്‍ യാത്ര പുലര്‍ച്ചെ 4.00 ന് പുറപ്പെട്ട് വൈകീട്ട് 5.00 ന് തിരിച്ചെത്തും.
STORY HIGHLIGHTS:February trips.. can go to KSRTC at low cost