ദോഹ: ഖത്തർ ചുറ്റികാണാം ഇനി വെറും 45 മിനിറ്റിനുള്ളില്. ആകാശത്തിരുന്ന് ദോഹയും ഖത്തറിലെ പ്രധാന കേന്ദ്രങ്ങളും ചുറ്റിക്കാണാൻ സഞ്ചാരികള്ക്ക് അവസരമൊരുക്കുകയാണ് ‘ഡിസ്കവർ ഖത്തർ’.
ചെറു വിമാനത്തിലേറി നഗരത്തിലെയും മറ്റും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക, കായിക വേദികളുമെല്ലാം ആകാശത്തിരുന്നുകൊണ്ട് കണ്ടു മടങ്ങിയെത്താവുന്ന രീതിയിലാണ് ഈ എയർ ടൂർ. ഏഷ്യ, യൂറോപ്പ്, അമേരിക്ക രാജ്യങ്ങളില് നിന്നുള്ള അന്താരാഷ്ട്ര യാത്രികരുടെ പ്രധാന ട്രാൻസിറ്റ് ഹബ് എന്ന നിലയില് ദോഹയിലെത്തുന്ന യാത്രക്കാർക്കും ഖത്തർ സന്ദർശനത്തിനെത്തുന്നവർക്കും ഡിസ്കവർ ഖത്തർ എയർടൂറിലൂടെ ആസ്വദിക്കാം.
എട്ടു പേർക്ക് ഇരിക്കാവുന്ന ഒറ്റഎഞ്ചിൻ ചെറു വിമാനമായ ‘സെസ്ന 208 കരാവൻ’ ആണ് എയർടൂറിനായി ഡിസ്കവർ ഖത്തർ അവതരിപ്പിക്കുന്നത്.
STORY HIGHLIGHTS:’Discover Qatar’ provides an opportunity for tourists